Latest News
Loading...

പൂഞ്ഞാർ കൈപ്പള്ളി റോഡിന് ഒടുവിൽ ശാപമോക്ഷമാകുന്നു.


തകർന്നടിഞ്ഞ പൂഞ്ഞാർ കൈപ്പള്ളി റോഡിന് ശാപമോക്ഷമാകുന്നു. ടാറിംഗ് ജോലികൾക്ക് കരാറെടുക്കാൻ ആളില്ലാത്ത തിനെ തുടർന്ന് ജോലികൾ അനിശ്ചിതമായി നീണ്ടു പോകുന്നതോടെ ഈ റോഡിലൂടെയുള്ള യാത്ര വളരെയേറെ ദുർഘടമായി മാറിയിരുന്നു. 3 കോടി രൂപയുടെ വർക്കിനാണ് ഇപ്പോൾ കരാറായിരിക്കുന്നത്.

തെരഞ്ഞെടുപ്പിന് മുൻപ് പൂഞ്ഞാർ മുതൽ പയ്യാനിത്തോട്ടം വരെയുള്ള ഭാഗത്ത് ടാറിംഗ് നടത്തിയിരുന്നു. എന്നാൽ അതിലുമേറെ തകർന്ന് കിടന്ന ഭാഗത്ത് ജോലികൾ നടന്നതുമില്ല. ഏന്തയാർ മുണ്ടക്കയം ഭാഗത്തേയ്ക്ക് ദിവസേന നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. വിവിധ ഭാഗങ്ങളിൽ റോഡ് വളരെയേറെ തകർന്ന നിലയിലുമാണ്.


ഒരു വർഷത്തോളമാണ് ടെൻഡർ എടുക്കാനാളില്ലാതെ പണി മുടങ്ങിയത്. ആദ്യം കരാറെടുത്തയാൾ പിന്നീട് വേണ്ടെന്ന് വയ്ക്കുകയും ചെയ്തു. കുഴിയടച്ച് ടാർ ചെയ്യുന്നതിനാണ് 3 കോടിയുടെ കരാർ നല്കിയിരിക്കുന്നത്. മഴയ്ക്ക് ശമനമായ ശേഷം ഓഗസ്റ്റിന് ശേഷം പണികൾ ആരംഭിക്കുമെന്ന് പിഡബ്ല്യുഡി അധികൃതർ അറിയിച്ചു.



Post a Comment

0 Comments