Latest News
Loading...

ഈരാറ്റുപേട്ട ഫയർഫോഴ്സ് മന്ദിരനിർമാണം ഇഴയുന്നു

രണ്ട് വർഷം മുൻപ് നിർമാണം ആരംഭിച്ച ഈരാറ്റുപേട്ട ഫയർഫോഴ്സ് മന്ദിരനിർമാണം ഇഴയുന്നു. കെട്ടിടം പൂർത്തിയായെങ്കിലും യാർഡും ചുറ്റുമതിലും ജലലഭ്യതയും അടക്കമുള്ള ജോലികൾ പൂർത്തിയായിട്ടില്ല. ഇതി നായി അനുവദിച്ച ടെൻഡർ ഏറ്റെടുക്കാൻ ആളില്ലാത്തതാണ് പുതിയ പ്രതിസന്ധി.

20 വർഷത്തോളമായി വാടകക്കെട്ടിടത്തിൽ കഴിയുന്ന ഫയർസ്റ്റേഷന് ഏറെക്കാലത്തെ ആവശ്യങ്ങൾക്കൊടുവിലാണ് 2019-ൽ കെട്ടിടനിർമാണം ആരംഭിച്ചത്. മറ്റക്കാട്ട്, പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുണ്ടായിരുന്ന 42.5 സെന്റ് സ്ഥലത്ത് എംഎൽഎ ആസ്തിവികസന ഫണ്ടിൽ നിന്നും 50ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർ മിക്കുന്നത്. പ്രദേശം മണ്ണിട്ട് ഉയർത്തുന്നതിന് മാത്രം 15 ലക്ഷം രൂപ ചെലവായി. കെട്ടിടം നിർമാണം പൂർത്തീക രിച്ചതോടെ തുടർ പണികൾ നിലച്ചു.


.വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള യാർഡ് സ്ഥലത്ത് ചുറ്റമതിൽ, ജലലഭ്യതയ്ക്കായി കുഴൽ കിണർ, ടാങ്ക് എന്നി വയാണ് രണ്ടാം ടെൻഡറായി 35 ലക്ഷം രൂപ വകയിരുത്തിയത്. എന്നാൽ ഈ ടെൻഡർ ഏറ്റെടുക്കാൻ ആരും തയാറാകാത്തതോടെ പണികൾ ഒന്നരവർഷമായി നിലച്ചിരിക്കുകയാണ്. ഈ തുകയിൽ ഇത്രയും ജോലികൾ പൂർത്തിയാക്കാനാകില്ലെന്നാണ് കരാറുകാർ പറയുന്നത്.

ടെൻഡർ ജോലികൾ നടക്കാതെ വന്നതോടെ ഇനി ക്വട്ടേഷൻ ക്ഷണിച്ച് പണികൾ പൂർത്തിയാക്കാൻ നടപടികൾ ആരംഭിച്ചതായി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു. (Click to view MLA reply☝️☝️)


.40-ഓളം ജീവനക്കാരാണ് ഇപ്പോൾ ഈരാറ്റുപേട്ട ഫയർ സ്റ്റേഷനിലുള്ളത്. അതേസമയം, മുകൾനിലയിൽ സൗ കര്യമൊരുക്കാത്ത പക്ഷം പുതിയ കെട്ടിടം ജീവനക്കാരെ ഉൾക്കൊള്ളാൻ അപര്യാപ്തമാണെന്നും ചൂണ്ടിക്കാണി ക്കപ്പെടുന്നു.


Post a Comment

0 Comments