Latest News
Loading...

ബ്ലോക്ക് പഞ്ചായത്ത് ധർണ രാഷ്ട്രീയപ്രേരിതം ഭരണ സമിതി


 ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പടിക്കൽ എൽഡിഎഫ് നേതൃത്വത്തിൽ നടത്തിയ ധർണ രാഷ്ട്രീയ പ്രേരിതവും പ്രതിഷേധാർഹവുമാണ് ഈ ഭരണസമിതി അധികാരമേറ്റിട്ടു ഏതാണ്ട് ആറ് മാസം കഴിയുന്നതേ ഉള്ളു. ഈ ആറുമാസംകൊണ്ട് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച വച്ചിട്ടുണ്ട്. 

കോവിഡ്-19 വ്യാപനം ശക്തമായതോടുകൂടി ഈരാറ്റുപേട്ടയിൽ പുതുതായി ആരംഭിച്ച രണ്ട് സി എഫ് എൽ റ്റി സി ക്കു പുറമേ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കോവിഡ് രോഗികളുടെ സൗകര്യാർത്ഥം ചെമ്മലമറ്റത്ത് മറ്റൊരു സി എഫ് എൽ ടി സി ആരംഭിക്കുകയും നൂറുകണക്കിന് രോഗികൾക്ക് യാതൊരുവിധ അസൗകര്യങ്ങളും ഉണ്ടാകാതെ മാതൃകാപരമായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയുമാണ് രോഗികളിൽ ഓക്സിജന്റെ അളവ് കുറയുന്നതാണ് മരണത്തിന് കാരണമാകാമെന്ന വിദഗ്ധസമിതിയുടെ റിപ്പോർട്ട് മാനിച്ച് ബ്ലോക്ക് പരിധിയിലുള്ള എട്ടു പഞ്ചായത്തുകളിലെ 106 വാർഡുകളിലും ഓക്സിജന്റെ അളവ് പരിശോധിക്കുന്നതിനുള്ള പൾസ് ഓക്സിമീറ്റർ വാങ്ങി നൽകുകയുണ്ടായി. കഴിഞ്ഞ സാമ്പത്തിക വർഷം പദ്ധതിത്തുക 100% ചിലവഴിക്കുവാൻ സാധിച്ചത് ഭരണസമിതിയുടെ വിജയമാണ്.


 മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ മനോവീര്യം തകർക്കുന്നതിനായി ബോധപൂർവ്വം ഒരു മെമ്പർ വിജിലൻസിന് പരാതി നൽകുകയും തുടർ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുകയാണ്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള പ്രബുദ്ധരായ ജനങ്ങൾ യുഡിഎഫിന് അനുകൂലമായി വിധി എഴുതിയപ്പോൾ ചിലർ വെച്ച് പുലർത്തിയ പ്രതീക്ഷ തകർന്ന് കോവിഡ് പ്രവർത്തനങ്ങൾക്ക് പോലും തടസ്സമായി വരാവുന്ന വിധത്തിൽ വിജിലൻസിൽ പരാതി നൽകിയിട്ടുള്ളത്. ഇതിനെതിരെ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി പ്രമേയം അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തിട്ടുണ്ട്. 


.പൂഞ്ഞാർ ഡിവിഷനിൽ നിന്നും പരാതി നൽകിയ മെമ്പറുടെ ഭർത്താവ് കഴിഞ്ഞപ്രാവശ്യം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആവുകയും അഞ്ചുവർഷക്കാലം ഭരണം നടത്തുകയും ചെയ്തിട്ടുണ്ട്.ഈ മെമ്പർ ഇപ്പോൾ പഞ്ചായത്ത് മെമ്പർ സേവനമനുഷ്ഠിക്കുകയും ചെയ്യുന്നു. തുടർന്ന് ഇതേ ഡിവിഷനിൽ നിന്നും ഭാര്യയായ മെമ്പർ തെര തെരഞ്ഞെടുക്കപ്പെടുകയും ബ്ലോക്ക് മെമ്പർ ആയി തുടരുകയും ചെയ്യുന്നു. എന്നിട്ടും പൂഞ്ഞാർ ഗവൺമെന്റ് എൽപിഎസ് സ്കൂളിന്റെ ഒരുഭാഗം പൊളിച്ചുമാറ്റിയട്ട് ഏതാണ്ട് അഞ്ചു വർഷമായിട്ടും ഈ കെട്ടിടം പുനർ നിർമിക്കുന്നതിന് വർഷങ്ങൾക്കു മുമ്പ് 50 ലക്ഷം രൂപ അനുവദിചിട്ടും ഈ ഡിവിഷൻ മുൻ മെമ്പറും ഇപ്പോഴത്തെ മെമ്പറും സ്കൂൾ കെട്ടിടം പണിയുവാൻ മുൻകൈ എടുക്കുകയോ പണി ആരംഭിക്കുകയോ ചെയ്തിട്ടില്ല. ഇവരാണ് വെറും ആറുമാസം കഴിഞ്ഞ ഭരണസമിതിക്കെതിരെ സമരം ചെയ്യുന്നത് ചിലരുടെ വ്യക്തിപരമായ താൽപര്യങ്ങൾ നിലനിർത്തുന്നതിനു വേണ്ടിയുള്ള സമരം ആണ് ഇത്. പ്രബുദ്ധരായ പൊതു ജനങ്ങൾ ഈ വസ്തുത മനസ്സിലാക്കണം എന്ന് അഭ്യർത്ഥിക്കുന്നു. 


.എന്തു പ്രകോപനങ്ങൾ ഉണ്ടായാലും ഭരണസമിതി ഒറ്റക്കെട്ടായി നേരിടുമെന്നും ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ നടത്തുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ വൈസ് പ്രസിഡണ്ട് ശ്രീ കുര്യൻ നെല്ലുവേലിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി മാത്യു, 
 ശ്രീമതി ആർ ശ്രീകല, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ അജിത്കുമാർ മെമ്പർമാരായ മറിയാമ്മ ഫെർണാണ്ടസ് കുഞ്ഞുമോൻ കെ കെ, ശ്രീമതി ഓമന ഗോപാലൻ എന്നിവർ പറഞ്ഞു


Post a Comment

0 Comments