Latest News
Loading...

പത്താമതും ആന്റിജൻ ടെസ്റ്റ് നടത്തി തിടനാട് പഞ്ചാ. പ്രസിഡന്റ്


പഞ്ചായത്ത് പ്രസിഡന്റിന് പത്താമത്തെ ആന്റിജൻ ടെസ്റ്റ്‌. തിടനാട് പഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജാണ് ചുരുങ്ങിയ കാലത്തിനിടയ്ക്ക് 10 തവണ ടെസ്റ്റിന് വിധേയനായത്.

അടിയന്തിരഫോൺ കോളുകൾക്ക് പിന്നാലെ മുൻപിൻ നോട്ടമില്ലാതെ ചാടിയിറങ്ങതാണ് പ്രസിഡന്റിന്റെ രീതിയെന്ന് സഹപ്രവർത്തകർ. കിട്ടുന്ന വാഹനത്തിൽ ആശുപത്രിയിലേക്ക് ഒറ്റപ്പോക്കാണ്... തന്റെ സഹയാത്രികരുടെ സുരക്ഷയ്ക്ക് ഒറ്റ മാർഗമേയുള്ളു.. ഇടയ്ക്കിടെയുള്ള ആന്റിജൻ ടെസ്റ്റ്‌.

ടെസ്റ്റ്‌ നെഗറ്റീവ് ആണെങ്കിലും വിജി എപ്പോഴും പോസിറ്റീവ് ആണെന്നും സുഹൃത്തുക്കളും സഹപ്രവർത്തകരും പറയുന്നു. 

Post a Comment

0 Comments