Latest News
Loading...

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യത



തെക്കു കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. ലക്ഷദ്വീപിനോട് അടുത്തായാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. ഈ സാഹച്യത്തിൽ വ്യാഴാഴ്ചയും, വരും ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ശനിയാഴ്ചയോടെ ന്യൂനമർദ്ദം ശക്തി പ്രാപിക്കും. ഞായറാഴ്ച ചുഴലിക്കാറ്റായി രൂപാന്തരപ്പെടുമെന്നാണ് പ്രവചനം. വടക്ക്- വടക്ക് പടിഞ്ഞാറ് മാറിയാകും കാറ്റിന്റെ സഞ്ചാരമെന്നാണ് കരുതുന്നത്. വെള്ളിയാഴ്ചയോടെ ന്യൂനമർദ്ദം രൂപപ്പെടുമെന്നായിരുന്നു നേരത്തെ പ്രവചിച്ചിരുന്നത്.

കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളം ഇല്ല. എങ്കിലും ന്യൂനമർദ്ദത്തിന്റെ പ്രഭാവത്താൽ ശക്തമായ കാറ്റും മഴയും ഉണ്ടായേക്കാം. കേരളാ തീരത്ത് മണിക്കൂറിൽ 80 കിലോ മീറ്റർ വേഗതയിൽ വീശുന്ന കാറ്റിന് സാദ്ധ്യതയുണ്ടെന്നാണ് പ്രവചനം. ഞായറാഴ്ച കാറ്റിന് ശക്തി കൂടും. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Post a Comment

0 Comments