Latest News
Loading...

വലിയ തോട്ടിലെ മുട്ട് തിങ്കളാഴ്ച നീക്കം ചെയ്യും. - മോൻസ് ജോസഫ് എം.എൽ.എ



കടുത്തുരുത്തി: ബൈപ്പാസ് റോഡിലെ നിർമ്മാണത്തിന് വേണ്ടി വലിയ തോട്ടിൽ സ്ഥാപിച്ചിരുന്ന മുട്ട് മെയ് - 17, (തിങ്കളാഴ്ച ) നീക്കം ചെയ്യുമെന്ന് അഡ്വ. മോൻസ് ജോസഫ്  അറിയിച്ചു. 
   മെയ് 14ന്, ചേർന്ന റവന്യൂ - ഇറിഗേഷൻ - പി.ഡ.ബ്ല്യു.ഡി ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടതായി എം.എൽ.എ വ്യക്തമാക്കി. 

   ബൈപ്പാസ് റോഡിന്റെ
 ഭാഗമായി വലിയ തോടിന് കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ ആവശ്യത്തിനായിട്ടാണ് മുട്ട് സ്ഥാപിച്ചിട്ടുള്ളത്. പാലത്തിന്റെ പൈലിംഗ് ജോലികൾ നടന്ന് വരുന്നതിനാലാണ് മുട്ട് നില നിർത്തിയിരുന്നത്. സാധാരണയുള്ള കാലവർഷത്തിന് മുൻപേ തന്നെ ശക്തമായ മഴ ഉണ്ടായ സാഹചര്യത്തിലാണ് വെള്ളപ്പൊക്ക കെടുതികളും, കൃഷിനാശവും ഒഴിവാക്കുന്നതിന് വേണ്ടി മുട്ട് പൊളിച്ച് മാറ്റാൻ തീരുമാനിച്ചതെന്ന് മോൻസ് ജോസഫ് എം.എൽ.എ വ്യക്തമാക്കി. 

എന്നാൽ രണ്ട് ദിവസമായി തുടർച്ചയായി പെയ്യുന്ന ശക്തമായ മഴ മൂലം മണ്ണ് കോരി മാറ്റാൻ കഴിയാത്തത് കൊണ്ടാണ് 17-ാം തീയതി പ്രവർത്തി നടപ്പാക്കാൻ തീരുമാനിച്ചിട്ടുള്ളത്. പൊതുജനങ്ങളെ ഇക്കാര്യങ്ങൾ അറിയിച്ചതിനെ തുടർന്ന് സ്ഥലവാസികളും, നാട്ടുകാരും സമയോചിതമായ തീരുമാനത്തോട് പൂർണ്ണമായും സഹകരിക്കുകയുണ്ടായി. എന്നാൽ ചില കേന്ദ്രങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ട് ഇക്കാര്യത്തിൽ മുതലെടുപ്പ് നടത്താൻ ശ്രമിച്ചത് തികച്ചും നിർഭാഗ്യകരമായ നടപടിയാണെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി.

Post a Comment

0 Comments