സ്ത്രീകൾ മുൻനിരയിലേക്ക് എത്തുന്നുണ്ടെങ്കിലും അത് ജനസംഖ്യാനുപാതികമായി വളരെ പിന്നോക്കാവസ്ഥയിലാണെന്ന് അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ ലിംഗ സംവേദന ക്ഷമതയും കേരള വനിത കമ്മീഷനും എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന വെബിനാറിൽ കേരള വനിതാ കമ്മീഷൻ അധ്യക്ഷ ശ്രീമതി. എം. സി. ജോസഫൈൻ അഭിപ്രായപ്പെട്ടു.
സ്ത്രീ പുരുഷ സമത്വത്തിൽ ഒരു തരത്തിലും കൂട്ടിച്ചേർക്കാനാവാത്ത വിധം വിടവ് ഉണ്ടെന്നും അത് ഇന്ത്യയിൽ മാത്രമല്ല ലോക രാഷ്ട്രങ്ങളിൽ ഇത് തന്നെയാണ് അവസ്ഥ എന്നും പറഞ്ഞു... സ്ത്രീകളുടെ അധ്വാനം യാതൊരു പ്രതിഫലവും നൽകാതെ അടുക്കളകളിൽ തളച്ചിട്ടിരിക്കുകയാണ്. സ്ത്രീകൾക്ക് പുരുഷന്മാരെ പോലെ പൊതു ഇടങ്ങളിൽ ഇടപഴകുവാൻ ഇപ്പോഴും സാധിക്കുന്നില്ല... നിയമ സഭകളിലും സ്ത്രീകളുടെ എണ്ണം ഇപ്പൊൾ വളരെ കുറവാണ്... അവിദഗ്ധ മേഖലയിലാണ് സ്ത്രീകൾ കൂടുതലും തൊഴിൽ എടുക്കുന്നത്... ഇത് സ്ത്രീ പുരുഷ സാമ്പത്തിക അസമത്വത്തിന് കാരണമാകുന്നു.
സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ ദിനംപ്രതി വർധിച്ചുവരികയാണ്. ഇന്ത്യയിൽ മണിക്കൂറിൽ നാല് സ്ത്രീപീഡനക്കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്. ഇതിൽ മാധ്യമശ്രദ്ധ നേടിയവ മാത്രമാണ് പൊതുസമൂഹം അറിയുന്നുള്ളു... സ്ത്രീകൾക്കെതിരെയുള്ള അധികാരപ്രയോഗം പുരുഷന്മാർക്കിടയിൽ വർദ്ധിച്ചു വരുന്നുണ്ട് എന്നും ഇതിൽ മാറ്റം ഉണ്ടാവണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു..
കോളേജ് മാനേജർ വെരി. റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. റെജി വർഗ്ഗീസ് മേക്കാടൻ, കോഴ്സ് കോർഡിനേറ്റർ ഫാ. ജോർജ് പുല്ലുകാലായിൽ, ഐ. ക്യു.എ.സി കോർഡിനേറ്റർ ഡോ. ജിലു ആനി ജോൺ, ശ്രി. മിഥുൻ ജോൺ, ശ്രി. സുമേഷ് ജോർജ് തുടങ്ങിയവർ സംസാരിച്ചു.
0 Comments