Latest News
Loading...

സംസ്ഥാനത്ത് സമ്പൂർണ ലോക് ഡൗൺ


സംസ്ഥാനത്ത് സമ്പൂർണ്ണ ലോക് ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ച് സർക്കാർ. കൊറോണ കേസുകളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ലോക് ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചത്. ശനിയാഴ്ച മുതൽ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക് ഡൗൺ നിലവിൽവരും.

മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. മെയ് 16 വരെയായിരിക്കും സംസ്ഥാനം പൂർണമായി അടച്ചിടുക. കഴിഞ്ഞ തവണത്തേതിന് സമാനമായി അവശ്യസേവനങ്ങൾ മാത്രമായിരിക്കും അനുവദിക്കുക. സംസ്ഥാനം പൂർണമായി അടച്ചിടുന്നതോടെ കൊറോണ വ്യാപനത്തിന്റെ തീവ്രത കുറയ്ക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

പ്രതിദിന രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് രണ്ട് ആഴ്ചത്തേക്ക് ലോക് ഡൗൺ ഏർപ്പെടുത്തണമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ഒൻപത് ദിവസം ലോക് ഡൗൺ ഏർപ്പെടുത്തുന്നത്.

Post a Comment

0 Comments