Latest News
Loading...

നഷ്ടപരിഹാരം കാലതാമസം കൂടാതെ ലഭ്യമാക്കണം: മാണി സി കാപ്പൻ

പാലാ: പാലായിലെ വിവിധ കേന്ദ്രങ്ങളിൽ ഉണ്ടായ കനത്തമഴയിലും ചുഴലിക്കാറ്റിലും നാശനഷ്ടം സംഭവിച്ച കർഷകർക്കും വീടിനു കേടുപാടുകൾ സംഭവിച്ചവർക്കും അടിയന്തിര സഹായവും അർഹമായ നഷ്ടപരിഹാരവും കാലതാമസം കൂടാതെ അനുവദിക്കണമെന്ന് നിയുക്ത എം എൽ എ മാണി സി കാപ്പൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. 

നിരവധി പേരുടെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിൽ പൂർണ്ണമായി തകർന്ന വീടുകളും ഭാഗിക തകർന്ന വീടുകളുമുണ്ട്. വീട് തകർന്നവരിൽ കോവിഡ് ബാധിതർ ഉണ്ട്. അവരെ അടിയന്തിരമായി മാറ്റിപ്പാർപ്പിക്കാൻ നടപടി സ്വീകരിക്കണം. ദുരിതാശ്വാസ നടപടികൾ സ്വീകരിക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകണം. 

ഒട്ടേറെപ്പേരുടെ കൃഷികൾ നശിച്ചു. റബ്ബർ, ആഞ്ഞിലി, പ്ലാവ് അടക്കമുള്ളവ കടപുഴകി വീണതായും മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി. നാശനഷ്ടം കണക്കാക്കി റിപ്പോർട്ടു സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്കു അടിയന്തിര നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടു.

Post a Comment

0 Comments