Latest News
Loading...

റിംസ് ആശുപത്രി നാളെ രാവിലെ 10 ന് പ്രവർത്തനം ആരംഭിക്കും

അടഞ്ഞു കിടക്കുകയായിരുന്ന ഈരാറ്റുപേട്ട റിംസ് ഹോസ്പിറ്റൽ ബാങ്ക്
ലിക്വിഡേറ്ററിൽ നിന്ന് ഏറ്റെടുത്ത് കോവിഡ് ഹോസ്പിറ്റലായി മാത്രം
പ്രവർത്തിക്കുന്നതിന് ഈരാറ്റുപേട്ട നഗരസഭയുടെ പ്രത്യേക യോഗം ഐക്യകണ്ഠേന തീരുമാനിച്ചു. നടപടി ക്രമങ്ങൾ നാളെ രാവിലെ 10 മണിക്ക് റിംസ് ഹോസ്പിറ്റൽ
ഓഡിറ്റോറിയത്തിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പൂഞ്ഞാറിന്റെ നിയുക്ത എം.എൽ.എ  സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്ത് നാടിന്
സമർപ്പിക്കും.നഗരസഭാ വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്യാസ് അദ്ധ്യക്ഷത വഹിക്കും.

 സംസ്ഥാന ഗവൺമെന്റിന്റെയും ആരോഗ്യ വകുപ്പിന്റെയും ഈരാറ്റുപേട്ട
നഗരസഭയും നിശ്ചയിച്ച അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയുടെയും നിയന്ത്രണങ്ങൾക്ക്
വിധേയമായിട്ടാണ് ഈരാറ്റുപേട്ട കോവിഡ് ആശുപത്രി പ്രവർത്തിക്കുന്നത്. കേരളത്തിലെ പ്രൈവറ്റ് മാനേജ്‌മെന്റ് ആശുപത്രികൾക്ക് ഗവൺമെന്റ്
ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾക്ക് വിധേയമായ ഫീസുകൾ നൽകി മാത്രമെ 
ആശുപത്രിയിൽ അഡ്മിഷൻ ലഭിക്കുകയുള്ളൂ. കൂടാതെ ഗവൺമെന്റ് നിശ്ചയിച്ച മാനദണ്ഡങ്ങൾക്ക് വിധേയമായും, അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയുടെ നിർദ്ദേശങ്ങൾക്കും
വിധേയമായി മാത്രമാണ് ഹോസ്പിറ്റൽ മാനേജ്‌മെന്റിന് രോഗികളെ ചികിത്സയ്ക്ക്
പ്രവേശിപ്പിക്കുവാൻ പാടുള്ളൂ.

സർക്കാർ ആശുപത്രി ഡോക്ടർമാർ നിർദ്ദേശിക്കുന്ന രോഗികൾക്ക് മുൻഗണന ഉണ്ടായിരിക്കുന്നതും
രോഗത്തിന്റെ ഗൗരവമനുസരിച്ച് സമീപവാസികൾക്ക് നേരിട്ട് കാഷ്വാലിറ്റിയിൽ നിന്നും അഡ്മിഷൻ ലഭിയ്ക്കുന്നതുമാണ്. കോവിഡ് രോഗികൾക്കു വേണ്ടി മാത്രം കേരളത്തി ആദ്യമായി ആരംഭിക്കുന്ന
ഹോസ്പിറ്റൽ എന്ന പ്രത്യേകതയും ഈ ആശുപത്രിക്കുണ്ട്

Post a Comment

0 Comments