മുണ്ടക്കയം: കൊട്ടിക്കലാശം ഒഴിവായതോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ടോമി കല്ലാനി ഇന്നലെ പാറത്തോട്, എരുമേലി, കോരുത്തോട് മേഖലകളില്‍ നേരിട്ടെത്തി വോട്ടഭ്യര്‍ത്ഥിച്ചു. ഈസ്റ്റര്‍ ദിനത്തില്‍ പൊടിമറ്റം സെന്റ് മേരീസ് ദേവാലയത്തിലാണ് അഡ്വ.ടോമി കല്ലാനി ഈസ്റ്റര്‍ കുര്‍ബാനയില്‍ പങ്കെടുത്തത്. തുടര്‍ന്ന് മേഖലയിലെ വിവിധ മഠങ്ങളിലും ദേവാലയങ്ങളിലും സ്ഥാനാര്‍ത്ഥി നേരിട്ടെത്തി വോട്ടഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് കോരുത്തോട്, എരുമേലി എന്നിവിടങ്ങളിലും നേരിട്ടെത്തി വോട്ടഭ്യര്‍ത്ഥിച്ചു.
ഇന്നലെ വിവിധ മേഖലകളിലെ യുഡിഎഫ് യോഗത്തിലും സ്ഥാനാര്‍ത്ഥി പങ്കെടുത്തു. നിശബ്ദ പ്രചാരണ ദിനമായ ഇന്ന് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ അഡ്വ. ടോമി കല്ലാനി സന്ദര്‍ശിക്കും. ഈ സമയത്തും പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിക്കാനാണ് സ്ഥാനാര്‍ത്ഥിയുടെ ശ്രമം.
0 Comments