Latest News
Loading...

കൂ​ട​ല്ലൂ​ര്‍ ക്രം​ബ് റബ​ര്‍ ഫാ​ക്ട​റി പ്രവര്‍ത്തനം പുനരാരംഭിച്ചു

അ​ഞ്ചു വ​ര്‍​ഷ​മാ​യി പൂ​ട്ടി​ക്കി​ട​ക്കു​ന്ന കൂ​ട​ല്ലൂ​ര്‍ ക്രം​ബ് റബ​ര്‍ ഫാ​ക്ട​റി വീണ്ടും തുറന്നു. എം​ആ​ര്‍​എം ആ​ൻ​ഡ് പി​സി​എ​സി​ന്‍റെ കീ​ഴി​ലു​ള്ള​താ​ണ് ഫാ​ക്ട​റി. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി കാ​ര​ണ​മാ​ണ് അ​ഞ്ചു വ​ര്‍​ഷ​മാ​യി ഫാ​ക്ട​റി​യു​ടെ പ്ര​വ​ര്‍​ത്ത​നം മു​ട​ങ്ങി​യ​ത്.  

സ​ഹ​ക​ര​ണ ര​ജി​സ്ട്രാ​റു​ടെ അ​നു​മ​തി​യോ​ടെ രൂ​പീ​ക​രി​ച്ച ക​ണ്‍​സോ​ഷ്യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണു പ്ര​വ​ര്‍​ത്ത​നം പു​ന​രാ​രം​ഭി​ച്ചിരിക്കു​ന്ന​ത്. താ​ലൂ​ക്കി​ലെ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍ ചേ​ര്‍​ന്നാ​ണ് ക​ണ്‍​സോ​ഷ്യം രൂ​പീ​ക​രി​ച്ച​തും ഒ​ന്ന​ര​ക്കോ​ടി രൂ​പ സമാ​ഹ​രി​ച്ച​തും. 

മീ​ന​ച്ചി​ല്‍ റ​ബ​ര്‍ മാര്‍ക്ക​റ്റിം​ഗ് സൊ​സൈ​റ്റി​യു​ടെ പൂ​ട്ടി​ക്കി​ട​ക്കു​ന്ന ഫാ​ക്ട​റി​ക​ള്‍ പുന​രാ​രം​ഭി​ക്കു​ന്ന​തി​ന് ല​ക്ഷ്യ​മി​ട്ടാ​ണ് ക​ണ്‍​സോ​ഷ്യം രൂ​പീ​ക​രി​ച്ച​ത്. ആ​ദ്യ​ഘ​ട്ട​മായാണ് കൂ​ട​ല്ലൂ​രി​ലെ ഫാ​ക്ട​റി തു​റ​ന്നത്. . തു​ട​ര്‍​ന്നു ക​രൂ​രി​ലു​ള്ള സെ​ന്‍​ട്രി​ഫ്യൂ​ജ​ല്‍ ലാ​റ്റ​ക്‌​സ് ഫാ​ക്ട​റി​യു​ടെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കും. ഇ​തി​നു മു​ന്നോ​ടി​യാ​യി ക​രൂ​രി​ലെ ഫാ​ക്ട​റി​യു​ടെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങും. 

കൂ​ട​ല്ലൂ​രി​ലെ ക്രം​മ്പ് ഫാ​ക്ട​റി​യി​ലേ​യ്ക്ക് ഒ​ട്ടു​പാ​ല്‍, ചി​ര​ട്ട​പ്പാ​ല്‍, പി​ണ്ടി​പ്പാ​ല്‍ തു​ട​ങ്ങി​യ​വ സം​ഭ​രി​ക്കു​ന്ന​തി​നു താ​ലൂ​ക്കി​ലെ സ​ഹ​ക​ര​ണ​ബാ​ങ്കു​ക​ളു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും ചെ​റി​യ ഡി​പ്പോ​ക​ള്‍ തു​ട​ങ്ങാ​നും പ​ദ്ധ​തി​യു​ണ്ട്. ഫാ​ക്ട​റി വി​ല​യ്ക്ക് ക​ര്‍​ഷ​ക​രി​ല്‍​നി​ന്ന് ഒ​ട്ടു​പാ​ല്‍ സം​ഭ​രി​ക്കാ​നാ​ണു തീ​രു​മാ​നം. ക​ര്‍​ഷ​ക​ര്‍​ക്കു മെ​ച്ച​പ്പെ​ട്ട വി​ല ല​ഭി​ക്കു​ന്ന​തി​ന് ഇ​ത് കാ​ര​ണ​മാ​കും. 20 ട​ണ്‍ ക​പ്പാ​സി​റ്റി​യു​ള്ള​താ​ണ് കൂ​ട​ല്ലൂ​രി​ലെ മിഷ​ന​റി.   

രാ​വി​ലെ ഒ​ന്‍​പ​തി​ന് സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ എ​ന്‍. പ്ര​ദീ​പ്കു​മാ​ര്‍ സ്വി​ച്ച് ഓ​ണ്‍ ക​ര്‍​മം നി​ര്‍​വ​ഹി​ച്ചു. . ജോ​ര്‍​ജ് സി. ​കാ​പ്പ​ന്‍, എം.​എം. തോ​മ​സ്, വി.​ജി. വി​ജ​യ​കു​മാ​ര്‍, അ​സി. ര​ജി​സ്ട്രാ​ര്‍ ഡാ​ര്‍​ലിം​ഗ് ജോ​സ​ഫ് ചെ​റി​യാ​ന്‍, അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ജോ​യ്‌​സ് ജോ​ര്‍​ജ്, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ കെ.​ജി. ഷാ​ജി, ഫാ​ക്ട​റി മാ​നേ​ജ​ര്‍ ഷാ​ന്‍​ലി വി. ​കു​ര്യ​ന്‍ എ​ന്നി​വ​ര്‍ സംബന്ധിച്ചു.

Post a Comment

0 Comments