ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന ആർടിപിസിആർ ടെസ്റ്റ് തോന്നുംപടി. ആദ്യമെത്തുന്നവർക്ക് മുൻഗണനയോ കൃത്യമായ സിസ്റ്റമോ ഇല്ലാത്തത് പരിശോധനയ്ക്കെത്തുന്നവരുടെ ബഹളത്തിനും ഇടയാക്കുകയാണ്.
തിങ്കളാഴ്ച രാവിലെ 9 മണിക്ക് മുൻപ് തന്നെ ആളുകൾ എത്തിയിരുന്നു. ഒൻപതരയോടെ ക്യൂ നിൽക്കാൻ ആവശ്യപ്പെട്ടതോടെ ആളുകൾ തിക്കിത്തിരക്കി. സാംപിൾ കളക്ഷൻ ഭാഗത്ത് തന്നെയാണ് ടൊക്കൻ നല്കാനും ആളുകൾ ക്യൂ നിന്നത്. സാമൂഹിക അകലം ഇവിടെ പാലിക്കപെട്ടില്ല.
വെയിലിൽ ക്യൂ നിന്ന ആളുകൾ ബഹളം വച്ചതോടെ ടോക്കൺ കൊടുക്കുന്നത് മറ്റൊരു സൈഡിലേയ്ക്ക് മാറ്റി. ആളുകൾ കൂട്ടത്തോടെ മറു സൈഡിലേയ്ക്ക് . കുട്ടികളും സ്ത്രീകളും പ്രായമായവരും അടക്കം ടോക്കൺ വാങ്ങാൻ ജനലിന് മുന്നിൽ ക്യൂ നിന്നു. ഇവിടെയും വെയിലത്തായിരുന്നു ക്യൂ.
പത്തരയോടെ ടോക്കൺ നല്കുന്നത് വീണ്ടും മാറ്റി മറ്റൊരു ജനലിൽ കൂടിയാണ് നല്കിയത്. ആദ്യ ഇരുപതിൽ പെട്ട ആളിന് 80 - ന് മുകളിൽ ടോക്കൺ ലഭിച്ചതോടെ പലരും ടെസ്റ്റിനായി മറ്റ് സ്ഥലങ്ങളിലേയ്ക്ക് പോയി. ഇടമറുകിൽ ഇതിലും കാര്യക്ഷമമായാണ് നടക്കുന്നതെന്ന് ഇവിടെയെത്തിയ പലരും പറഞ്ഞു.
വരുന്നവർക്ക് ടോക്കൺ നല്കുന്നതിന് പകരം 5 പേർക്ക് വീതം ടോക്കൺ നല്കു കയും ബാക്കിയുള്ളവർ വെയിലത്ത് നിൽക്കുകയും ചെയ്യുന്നതാണ് പോരായ്മ. രോഗമുള്ളവരും ഇല്ലാത്തവരും അടക്കം കൂടി നില്കുന്നത് കൂടുതൽ രോഗവ്യാപനത്തിനാണ് ഇടയാക്കുന്നത്.
0 Comments