Latest News
Loading...

കിടങ്ങൂരിൽ പമ്പ്ഹൗസ് ഓപ്പറേറ്റര്‍ സ്ലാബ് തകര്‍ന്ന് മരിച്ചു


കിടങ്ങൂര്‍ കാവാലിപ്പുഴ പമ്പ് ഹൗസിലെ സ്ലാബ് തകര്‍ന്ന് മാന്‍ഹോളിലൂടെ കിണറ്റില്‍ വീണ് പമ്പ്ഹൗസ് ഓപ്പറേറ്റര്‍ മരിച്ചു. ഞായറാഴ്ച രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്. കടയം സ്വദേശി രാജേഷ് ആണ് മരിച്ചത്. 

ഡ്യൂട്ടി അവസാനിപ്പിച്ച് മടങ്ങുന്നതിന് തൊട്ടുമുന്‍പായിരുന്നു അപകടം. മീറ്റര്‍ റീംഡിംഗ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ മാന്‍ഹോളിന്റെ സ്ലാബ് തകര്‍ന്ന് കിണറ്റിനുള്ളിലേയ്ക്ക് വീഴുകയായിരുന്നു. രാജേഷിന്റെ നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തെങ്കിലും രക്ഷപെടുത്താനായില്ല. 

തുടര്‍ന്ന് സമീപവാസികള്‍ കിടങ്ങൂര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പാലായില്‍ നിന്നും ഫയര്‍ഫോഴ്‌സും കോട്ടയത്ത് നിന്നും സ്‌കൂബ ഡൈവേഴ്‌സ് സംഘവുമെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. 

നാട്ടുകാരും ജനപ്രതിനിധികളും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.

Post a Comment

0 Comments