നിശബ്ദ പ്രചരണ ദിവസമായ ഇന്ന് പി സി ജോർജ്ജ് രാവിലെ മുതൽ നിയോജക മണ്ഡലത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ എത്തി ജനങ്ങളെ നേരിൽ കണ്ട് വോട്ട് ചോദിച്ചു. അതുപോലെ തന്നെ മൂന്ന് ശവസംസ്കാര ശുശ്രൂഷകളിൽ പങ്കെടുത്തു.
അതിനു ശേഷം മെട്രോ വുഡിൽ തൊഴിലാളികളുടെ യാത്ര അയപ്പ് സമ്മേളനത്തിൽ പങ്കെടുത്തതിനു ശേഷം ഭ്യാര്യ ഉഷാ ജോർജ്ജുമായി ഇടവക പള്ളി ആയ അരുവിത്തുറ പളളിയിൽ വൈകിട്ട് ആരാധനയിൽ പങ്കെടുത്താണ് പി സി ജോർജ്ജ് നിശബ്ദ പ്രചാരണമായ ഇന്നലെ സമയം ചിലവഴിച്ചത്.
അതിനുശേഷം പരമാവധി സുഹൃത്തുക്കളേയും വോട്ടർമാരെയും ഫോൺ വിളിച്ച് വോട്ട് അഭ്യർത്ഥിച്ചും അതോടൊപ്പം ബൂത്തുകളിലേക്കുള്ള ക്രമീകരണങ്ങൾ വിലയിരുത്തുന്ന തിരക്കിലുമായിരുന്നു കേരള ജനപക്ഷം സെക്കുലർ സ്ഥാനാർത്ഥി പി സി ജോർജ്ജ്.
0 Comments