Latest News
Loading...

റിക്കാർഡ് ഭൂരിപക്ഷത്തിൽ വിജയിക്കും. പി സി ജോർജ്ജ്


1980 മുതൽ ഇന്നുവരെ ഉള്ള തൻ്റെ തിരഞ്ഞെടുപ്പുകളിലെ റിക്കാർഡ് ഭൂരിപക്ഷമായിരിക്കും ഈ പ്രാവിശ്യം ഉണ്ടാവുക എന്ന് കേരള ജനപക്ഷം സെക്കുലർ സ്ഥാനാർത്ഥി പി സി ജോർജ്ജ് പറഞ്ഞു. സ്ഥാനാർത്ഥി പര്യടനത്തിൻ്റെ സമാപനം കുറിച്ചുകൊണ്ട്  തീക്കോയിൽ നിന്നും ആരംഭിച്ച റോഡ് ഷോയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുക ആയിരുന്നു പി സി ജോർജ്.

 കലാശക്കൊട്ട് ഒഴിവാക്കിയ സാഹചര്യത്തിൽ ഈസ്റ്റർ ദിനത്തിൽ പരസ്യ പ്രചരണം വേണ്ടാ എന്ന തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലും ഇന്നലത്തെ റോഡ് ഷോയോടു കൂടി പി സി ജോർജ്ജിൻ്റെ പര്യടന പരിപാടികൾ സമാപിച്ചു.

 തീക്കോയിൽ നിന്നും ആരംഭിച്ച റോഡ് ഷോ പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, ഈരാറ്റുപേട്ട, തിടനാട്, പാറത്തോട്, എരുമേലി, കോരുത്തോട്, മുണ്ടക്കയം, കൂട്ടിക്കൽ പഞ്ചായത്തുകളിൽ  പര്യടനം നടത്തി ഇളംകാട് സമാപിച്ചു.

Post a Comment

0 Comments