ജനപക്ഷ സ്ഥാനാർഥി പി സി ജോർജും കുടുംബവും ഈരാറ്റുപേട്ടയിൽ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. രാവിലെ ഒമ്പത് മണിക്കാണ് കുടുംബാംഗങ്ങളായ ആയ മറ്റ് നാല് പേർക്കൊപ്പം പിസി ജോർജ് കുറ്റിപ്പാറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പതിനേഴാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയത്.
ഭാര്യ ഉഷ ഉഷ മകൻ ഷോൺ ജോർജ് മരുമകൾ പാർവതി ഇളയമകൻ ഷെയ്സ് എന്നിവരാണ് പിസി ജോർജിനൊപ്പം ഒപ്പമുണ്ടായിരുന്നത്. പോളിംഗ് ബൂത്തിലേക്ക് കയറുന്നതിനു തൊട്ടു മുൻപാണ് മാസ്ക് വെച്ചില്ല എന്ന കാര്യം ശ്രദ്ധയിൽ പെട്ടത്. ജോർജും ഷോണും മാസ്ക് വാഹനത്തിൽ വച്ച് മറന്നതായിരുന്നു. തുടർന്ന് സ്ഥലത്ത് ഉണ്ടായിരുന്ന മാധ്യമപ്രവർത്തകനാണ് ഇരുവർക്കും മാസ്ക് നൽകിയത്.
വിജയം സുനിശ്ചിതമാണെന്ന് പിസി ജോർജ് വോട്ട് ചെയ്ത ശേഷം പ്രതികരിച്ചു. ഇതുവരെ ചെയ്ത വോട്ടിൽ 80 ശതമാനവും തനിക്ക് അനുകൂലമാണ് എന്നാണ് റിപ്പോർട്ട് . പൂഞ്ഞാർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി തീവ്രവാദ സംഘടനകളുടെ വോട്ട് വാങ്ങിയാണ് മത്സരിക്കുന്നത് എന്ന് പി സി ജോർജ് പറഞ്ഞു. കേരളത്തിൽ ഒരു മുന്നണിക്കും ഭൂരിപക്ഷം ലഭിക്കില്ല എന്നാണ് വിലയിരുത്തലെന്നും പി.സി കൂട്ടിച്ചേർത്തു
0 Comments