സ്വാതന്ത്ര്യ സമര സേനാനിയും,KPCC എക്‌സിക്യൂട്ടീവ് അംഗവുമായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ എം ചുമ്മാര്‍ അന്തരിച്ചു. ഇന്ന് രാവിലെ 7.30 ന് പ്രവിത്താനം കാവുകാട്ട് ആശുപത്രിയിൽ വച്ചായിരുന്നു അദേഹത്തിന്റെ വിയോഗം. ഇന്ന് 11 മണി മുതൽ ഭൗതിക ശരീരം വേഴങ്ങാനത്തുള്ള (ഭരണങ്ങാനം) വസതിയിൽ പൊതു ദർശനത്തിന് വെക്കും. ശവസംസ്കാരം നാളെ ഉച്ചകഴിഞ്ഞു 2 മണിക്ക് (11/04/21-ഞായർ) വേഴങ്ങാനം സെന്റ് ജോസഫ് പള്ളിയിൽ.
പെരിങ്ങുളം സെന്റ് ആഗസ്റ്റ്യൻസ് എച്ച്.എസ്.എസ് ഹെഡ്മാസ്റ്റർ ആയിരുന്ന ചുമ്മാർ സാർ ചരിത്ര പണ്ഡിതൻ , സ്വാതന്ത്ര്യ സമര ചരിത്ര ഗ്രന്ഥകർത്താവ്. പ്രഭാക്ഷകൻ, ലേഖകൻ , വിമർശകൻ എന്നീ നിലകളിൽ പ്രവീണ്യം തെളിയിച്ച നേതാവായിരുന്നു.
65 വർഷക്കാലമായി കോണ്‍ഗ്രസിന് നേതൃത്വം നല്‍കിയ, തലമുറകള്‍ക്ക് അറിവ് പകർന്ന നേതാവാണ് ചുമ്മാര്‍ സാര്‍. എ കെ ആന്റണി, വയലാര്‍ രവി എന്നിവര്‍ക്കൊപ്പം കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് എന്നിവ പടുത്തുയര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.
0 Comments