കാല്‍നടക്കാരുടെ പേടി സ്വപ്നമായി ഫുട്പാത്തുകൾ

പാലാ ടൗണിലൂടെ സഞ്ചരിക്കുന്ന കാല്‍നടക്കാരുടെ പേടി സ്വപ്നമായ് മാറുകയാണ് ഫടുപാത്ത്കള്‍. 
കുരിശൂപള്ളി കവലയില്‍ നിന്നും ഗവ.ആശൂപത്രി ജംഗ്ഷനിലേയ്ക്കുള്ള ഫടുപാത്തിന്‍റെ പല ഭാഗങ്ങളും തകര്‍ന്ന വലിയ കുഴികളായി രു്പം പ്രാപിച്ചിരിക്കുകയാണ്.

ഓരോരോ ചുവടും കാല്‍ ചുവട്ടില്‍ നോക്കി തന്നെ നടന്നില്ലെങ്കില്‍ വലിയ കുഴികളില്‍  വീണ് ഗുരുതരമായ് അപകടങ്ങള്‍ ഉണ്ടാകുന്നതാണ്. ടൗണില്‍ എത്തൂന്ന യാത്രക്കാര്‍ക്കും, തദ്ദേശവാസികള്‍ക്കും സുരക്ഷിതമായ് സഞ്ചരിക്കുവാന്‍ ആവശൃമായ് നടപടികള്‍ സ്വീകരിക്കണമെന്നു പാലാ ആം ആദ്മി പാര്‍ട്ടി ബന്ധപ്പെട്ട അധികാരികളോടു ആവശൃപ്പെട്ടു.

കാല്‍നടക്കാര്‍ക്കും,യാത്രക്കാര്‍ക്കും, സുരക്ഷയും, സംരക്ഷണവും നല്‍കേണ്ടവര്‍ കണ്ടിട്ടിട്ടും കാണാത്തമട്ടില്‍ ജനങ്ങളുടെ ചെലവിലുള്ള വാഹനങ്ങളില്‍ ചുറ്റി കറങ്ങുകയാണ്. ടൗണിന്‍റെ പല ഭാഗങ്ങളിലും ഫടുപാത്തകള്‍ കയ്യേറിയും, തകര്‍ന്ന കിടക്കുന്നതൂ കൊണ്ടും കാല്‍നടക്കാര്‍ക്കു സുരക്ഷിതത്വം ഇല്ലാതെ വരികയാണ്.

കോഡിനേറ്റര്‍ ജയേഷ് ജോര്‍ജ് പാലാ, സെക്രട്ടറി ജോയി കളരിക്കല്‍ , ബാലകൃഷ്ണന്‍നായര്‍ ,ടെന്നി കിഴപറയാര്‍ ,ജോബി കടനാട് ,ബിനു കൊല്ലപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.