സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

SMYM അടിവാരം യൂണിറ്റിന്റെയും പൂഞ്ഞാർ ന്യൂ വിഷൻ കണ്ണാശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തപ്പെട്ടു.എസ്. എം. വൈ. എം യൂണിറ്റ് ഡയറക്ടർ റവ. ഫാ. സെബാസ്റ്റ്യൻ കടപ്ലാക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യ്തു.

യൂണിറ്റ് പ്രസിഡന്റ്‌ ജിതിൻ ജോൺസൻ മുതുകുന്നത്ത്, സെക്രട്ടറി ചിഞ്ചു ജോണി കുന്നേൽ, ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഷാരോൺ, പി. ആർ. ഓ ജോജി,റിനു വിൻസെന്റ് പുത്തൻപുരക്കൽ, സോന പോൾ കുന്നേൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കോവിഡ് മാനദണ്ഡങ്ങളോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.