Latest News
Loading...

വെള്ളപ്പാക്കം ഒഴിവാക്കുവാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നു ആം ആദ്മി

 ജില്ല ദുരന്തനിവാരണ സമിതിയുടെ കാരൃക്ഷമത ഇല്ലായ്മ മുലം ഈ വര്‍ഷവും പ്രളയ സാധൃത ആണ് കണ്ടു വരുന്നത്. കഴിഞ്ഞു മൂന്നു വര്‍ഷത്തിനിടയില്‍ നാലു വെള്ളപ്പാക്കം ആണ് പാലാ ടൗണില്‍ ഉണ്ടായത്.
മീനച്ചിലാറിന്‍റെ പലയിടങ്ങളിലായി തീര്‍ത്തിട്ടുള്ള ചെക്കഡാമകളിൾ  നിറഞ്ഞ കിടക്കുന്ന മണലും, തട്ടി നില്‍ക്കുന്ന തടികളും, മറ്റ് ശിഖരങ്ങളും,  നീക്കം ചെയ്യുവാനും, തൂറന്നു വിട്ടു് വൃത്തിയാക്കുവാനും ദുരന്ത നിവാരണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടു കഴിഞ്ഞിട്ടില്ല.
ഇനിയും അമാന്തിച്ചാല്‍ പാലാ ടൗണില്‍ തൂടര്‍ച്ചയായി നാലു വര്‍ഷത്തിനിടയില്‍ അഞ്ചാമത്തെ വെള്ളപ്പാക്കം ആയിരിക്കാം ഉണ്ടാകുവാന്‍ പോകുന്നത്. ഇതൂ പാലാ മേഖലയിലും, താഴ്ന്ന പ്രദ്ദേശങ്ങളിലും, സ്ഥിരമായി താമസിക്കുന്നവര്‍ക്കും, ടൗണിലെ വൃാപാരികള്‍ക്കും, ലക്ഷങ്ങളുടെ നഷ്ടമാണ് വരുത്തി വയ്ക്കുന്നത്.
ഈരാറ്റുപേട്ട മുതല്‍ കിടങ്ങൂര്‍ വരെ പത്തൂ കിലോമീറ്ററിനുള്ളില്‍ അഞ്ചു സ്ഥലങ്ങളിലാണ് ചെക്കഡാമുകൾ 
 തീര്‍ത്തിട്ടുള്ളത്.
മൈനര്‍ ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായി കളരിയമാക്കല്‍ ചെക്കഡാമിനു സമീപത്തൂള്ള മണ്ണും, മറ്റ് അവശിഷ്ടങ്ങളും, നീക്കം ചെയ്യുവാനും, റിപ്പയറിങ്ങു ജോലികള്‍ നടത്തൂവാനും, ആവശൃമായ ഫണ്ടും സര്‍ക്കാരില്‍ നിന്നും  അനുവദിക്കുകയും ചെയ്തിട്ടുള്ളതാണ് പക്ഷേ പണികള്‍ ആരംഭിക്കുവാന്‍ പോലും മൈനർ ഇറിഗേഷന്‍ വകുപ്പിനു  കഴിഞ്ഞിട്ടില്ല.
മീനച്ചിലാറിന്‍റെ ഉത്ഭവ സ്ഥാനമായ വഴികടവില്‍ നിന്നും പെരിയാറ്റിലേയ്ക്കു വെള്ള മൊഴുകുന്ന വഴിക്കടവ്  ഭൂഗര്‍ഭതൂരങ്കവും, മീനച്ചിലാറ്റിലേയ്ക്കുള്ള ചെക്കഡാമുകളിലുമായി  ശക്തമായ് മഴത്തൂ് മലചെരുവുകളില്‍ നിന്നും ഒഴുകി എത്തി അടിഞ്ഞു കിടക്കുന്ന മണ്ണും, മറ്റ് തടസ്സങ്ങളും നീക്കം ചെയ്യേണ്ടതാണ്.
നൂറു കണക്കിനു വീടുകളെയും, വൃാപാര സ്ഥാപനങ്ങളെയും, വെള്ളത്തിലാക്കുന്നതൂം, ലക്ഷങ്ങളുടെ നഷ്ടം  വരുത്തി വയ്ക്കുന്നതുമായ വെള്ളപ്പാക്കം ഒഴിവാക്കുവാന്‍ ആവശൃമായ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നു ആവശൃപ്പെട്ടു ആം ആദ്മി പാര്‍ട്ടി പാലാ നിയോജക മണ്ഡലം കമ്മറ്റി ജില്ല കളക്ടര്‍ക്കു പരാതി നല്‍കി.
കോഡിനേറ്റര്‍ ജയേഷ് ജോര്‍ജ് പാലാ, സെക്രട്ടറി ജോയി കളരിക്കല്‍,  ബാലകൃഷ്ണന്‍ നായര്‍,  ടെന്നി കിഴപറയാര്‍, ജോബി കടനാട്,  ബിനു കൊല്ലപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments