Latest News
Loading...

വ്യാജ ആരോപണങ്ങൾ ഇടത് പ്രവർത്തകരെ പ്രകോപിപ്പിക്കാൻ: - അഡ്വ ഷോൺ ജോർജ്ജ്


വ്യാജ ആരോപണങ്ങളുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി രംഗത്തെത്തിയത് ഇടതുപക്ഷ പ്രവർത്തകരെ പ്രകോപിപ്പിക്കാൻ വേണ്ടിയാണെന്ന് ജില്ലാ പഞ്ചായത്ത് മെമ്പറും കേരള ജനപക്ഷം സെക്കുലർ സ്ഥാനാർത്തി പി സി ജോർജ്ജിൻ്റെ മകനുമായ അഡ്വ. ഷോൺ ജോർജ്ജ് പറഞ്ഞു. കോട്ടയം പ്രസ്സ് ക്ലബിൽ പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അഡ്വ. ഷോൺ ജോർജ്ജ്. 

പൂഞ്ഞാറിൽ കാലാകാലങ്ങളായി ബാർകോഴ ഉൾപ്പടെ ഉള്ള ആരോപണങ്ങളുടെ പേരിൽ ഇടതുപക്ഷ പ്രവർത്തകർ ശക്തമായി എതിർത്തിരുന്ന മാണി ഗ്രൂപ്പിൻ്റെ സ്ഥാനാർത്ഥി വന്നതോടുകൂടി നിർജ്ജീവമായ ഇടത് ക്യാമ്പിനെ സജ്ജീവമാക്കുവാനുള്ള കുതന്ത്രങ്ങളുടെ ഭാഗമാണ് ഇടതുപക്ഷ പ്രവർത്തകർക്കു നേരെ താൻ അക്രമണം അഴിച്ചു വിട്ടെന്നുള്ള വ്യാജ വാർത്തകളെന്ന് ഷോൺ ജോർജ്ജ് പറഞ്ഞു. ഇടതു സ്ഥാനാർത്ഥിയുടെ വാഹന പര്യടനം കടന്നു പോയതിനു ശേഷം അര കിലോ മീറ്ററിന് അപ്പുറത്ത് മദ്യപിച്ച് ബോധമില്ലാതെ നിയന്ത്രണം വിട്ട് വരുകയായിരുന്ന ഒരു ബൈക്ക് തൻ്റെ വാഹനത്തിൽ വന്ന് ഇടിച്ച് വീണ്ടും അമ്പത് മീറ്ററോളം മുമ്പോട്ട് പോയി ഒരു കുഴിയിലേക്ക് പോവുക ആയിരുന്നു. രണ്ട് ആളുകളായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. 

താനും തന്നോടൊപ്പമുള്ള ആളുകളും അവിടെ ഇറങ്ങി നാട്ടുകാരേയും കൂട്ടി ആ വെക്തികളെ കുഴിയിൽ നിന്നും പുറത്തെടുത്ത് അതിലെ വന്ന നാട്ടുകാരൻ്റെ ഓട്ടോറിക്ഷയിൽ ഈ വെക്തികളെ കയറ്റി വിട്ടതിന് ശേഷം മാത്രമാണ് താൻ അവിടെ നിന്നും പോയതെന്നും ഷോൺ ജോർജ്ജ് പറഞ്ഞു. ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ പര്യടന പരിപാടികളിൽ ആളില്ലാത്തതിനാൽ മദ്യം കൊടുത്തുകൊണ്ട് ഇത്തരത്തിലുള്ള ആളുകളെ സംഘടിപ്പിച്ച് അപകടം വരുത്തി വെക്കുവായിരുന്നു എന്നും ഇത്തരം പ്രവണതകൾക്കെതിരെ മദ്യം കൊടുത്ത് വോട്ടർമാരെ സ്വാധീനിക്കുന്നതിനും മദ്യം കൊടുത്ത് ഇത്തരം വെക്തികളെ കൂടെ കൂട്ടി ഇത്തരത്തിൽ അപകടങ്ങൾ വരുത്തി വെക്കുന്നതിനും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തുങ്കലിന് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അഡ്വ ഷോൺ ജോർജ്ജ് പറഞ്ഞു.

Post a Comment

0 Comments