Latest News
Loading...

അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ പര്യാടനത്തിന് തുടക്കം കുറിച്ചു.

തീക്കോയ്‌ : പൂഞ്ഞാർ നിയോജക മണ്ഡലം ഇടതു മുന്നണി സ്ഥാനാർത്ഥി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ പര്യാടനത്തിന് തുടക്കം കുറിച്ചു. ജില്ലയുടെ അതിർത്തിയായ തീക്കോയ്‌ പഞ്ചായത്തിലെ വഴിക്കടവിൽ നിന്നും ആരംഭിച്ച പൊതു പര്യടനം സിപിഐ സംസ്ഥാന കൗൺസിലഗം ഓ പി എ സലാം ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്തിലേ ഉൾനാടൻ ഗ്രാമങ്ങളിലെത്തിയെ സ്ഥാനാർഥിയെപ്രവർത്തകരും, സ്ത്രീകളും കുട്ടികളുമടക്കം ഐശ്വര്യത്തിന്റെ പ്രതികമായ കൊന്നപൂക്കൾ നൽകിയാണ് സ്വീകരിച്ചത്. അവികസിത മേഖലയുടെ മാറ്റങ്ങൾക്ക് ഉറപ്പ് നൽകിയത്തിനൊപ്പം പ്രധാന പ്രശ്നമായ കുടിവെള്ള വിഷയവും ഈരാറ്റുപേട്ട വാഗമൺ റോഡിന്റെ ദുരിതം തീർക്കുന്നതിലും ഉറപ്പേകിയാണ് പര്യടനം മുന്നേറിയത്. 

ഉച്ചകഴിഞ്ഞ് ഈരാറ്റുപേട്ട നഗരസഭയിൽ പ്രവേശിച്ച പര്യാടനത്തിന് ആവേശോജ്വല സ്വീകരണമാണ് ലഭിച്ചത്. ചുട്ടു പൊള്ളുന്ന പകൽ ചൂടിനെ വക വെയ്ക്കാതെ പ്രായ ഭേദമാന്യ നൂറുകണക്കിന്‌ പ്രവർത്തകരാണ് ഒരു സ്വീകരണം കേന്ദ്രങ്ങളിലും സ്ഥാനാർഥിയുടെ വരവിനെ കാത്ത്നിന്നത്. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റയിരുന്നപ്പോഴുള്ള ഭരണ മികവും,വികസന കാഴ്ച്ചപ്പാടും സൗമ്യമായ ഇടപെടലും കാത്തുനിന്നവരിൽ കൂടുതൽ സ്വീകാര്യത ലഭിച്ചു. 

നൂറ് കണക്കിന് ഇരു ചക്ര വാഹനങ്ങളുടെ അകമ്പടിയോടെയാണ് പര്യടനം ഒരു സ്വീകരണം കേന്ദ്രങ്ങളിലേക്കും നീങ്ങിയത്. നഗര സഭയുടെ വികസനമില്ലായ്മക്ക് ശാശ്വത പരിഹാരം കാണുമെന്നും പൂഞ്ഞാർ താലൂക്കിനും,താലൂക്ക് ആശുപത്രിക്കുമുള്ള ഇടപെടലും വാക്ക് നൽകിയാണ് സ്വീകരണങ്ങൾക്കുള്ള നന്ദി അറിയിച്ചത്.
തീക്കോയ്‌ പഞ്ചായത്തിലേ ഒറ്റയിട്ടി, വേലത്തുശെരി, മാവടി,മംഗളഗിരി, തീക്കോയ്‌ ടൗൺ, പള്ളിവാതിൽ, ആനായിളപ്പ്,വെട്ടിപ്പറമ്പ് എന്നിവിടങ്ങളിലും ഈരാറ്റുപേട്ട നഗരസഭയിലെ പത്താഴപ്പടി, തേവരുപാറ, നടയ്ക്കൽ, കടുവാമൂഴി, അരുവിത്തുറ, ഈരാറ്റുപേട്ട ടൗൺ എന്നിവിടങ്ങളിലും സ്വീകരണമേറ്റുവാങ്ങി ചേന്നാട് കവലയിൽ അവസാനിച്ചു.

വിവിധ കേന്ദ്രങ്ങളിൽ സിപിഐഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയ് ജോർജ്,രമ മോഹൻ, ഏരിയ കമിറ്റി അംഗങ്ങയ തോമസ് മാത്യു,എം എച് ഷനീർ, ലോക്കൽ സെക്രട്ടറിമാരായ കെ എം ബഷീർ, റ്റി ആർ സിബി,സിപിഐ ജില്ലാ കൗൺസിലഗം,കെ റ്റി പ്രമോദ്, ഇ കെ മുജീബ്,മണ്ഡലം സെക്രട്ടറി എം ജി ശേഖരൻ,കേരള കോൺഗ്രസ്‌ നേതാകളായ ജോർജുകുട്ടി അഗസ്തി, എം കെ തോമസുകുട്ടി, സോജൻ അലക്കുളം, അഡ്വ.ജസ്റ്റിൻ, എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു

Post a Comment

0 Comments