Latest News
Loading...

യഥാർത്ഥ മുഖം ജനങ്ങൾക്ക് ബോദ്ധ്യപ്പെട്ടു. -പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി.

അധികാര മോഹത്തിൽ അധിഷ്ഠിതമായ  അവിശുദ്ധ രാഷ്ട്രീയ മുന്നണിയുടെ യഥാർത്ഥ മുഖം ജനങ്ങൾക്ക് ബോദ്ധ്യപ്പെട്ടു.  -പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി.

  കേരള കോൺഗ്രസ് നേതാവ് ചെയർമാനായി സത്യപ്രതിജ്ഞ ചെയ്ത ദിവസം മുതൽ തന്നെ ഇടതുമുന്നണിയിലെ സിപിഎം - കേരള കോൺഗ്രസ് സ്വരച്ചേർച്ചയില്ലായ്മയും പരസ്പര വാഗ്വാദവും ആരംഭിച്ചതാണ്. നാളുകളായി പുകഞ്ഞു കൊണ്ടിരുന്ന അനൈക്യമാണ് ഭരണപക്ഷ കൺസിലർമാർ തമ്മിൽ നടന്ന കയ്യാങ്കളിയിൽ കലാശിച്ചത്. 

ഭരണപക്ഷ കൗൺസിലർമാർ തമ്മിൽ തല്ലിയത്  പാലായിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.   ജനങ്ങൾക്ക് ഭാഗ്യം ഉള്ളതുകൊണ്ടാണ് തിരഞ്ഞെടുപ്പിന് മുന്നേ തന്നെ ഈ പൊട്ടിത്തെറി ഉണ്ടായത്
അധികാര മോഹത്തിൽ അധിഷ്ഠിതമായ  അവിശുദ്ധ രാഷ്ട്രീയ മുന്നണിയുടെ യഥാർത്ഥ മുഖം ഇന്ന് ജനങ്ങൾക്ക് മുൻപിൽ വെളിപ്പെട്ടു എന്ന് പ്രതിപക്ഷ നേതാവ് പ്രൊഫ.സതീശ് ചൊള്ളാനി പ്രസ്താവിച്ചു.

ജനാധിപത്യത്തിനും പാലായ്ക്കു അപമാനകരമായി നഗരസഭയുടെ യശസ്സിന് കളങ്കം വരുത്തി കൗൺസിൽ ഹാളിൽ  കയ്യാങ്കളി നടത്തിയ രണ്ടു കൗൺസിലർമാരും ജനങ്ങളോട് മാപ്പ് പറഞ്ഞ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ജനോപകാരപ്രദമായ കാര്യങ്ങൾ ചെയ്യേണ്ടുന്നതിനാണ്  ജനങ്ങൾ ആളുകളെ വിജയിപ്പിയ്ക്കുന്നത്. അതു മറന്നു കൊണ്ട് തെരുവു ഗുണ്ടകളെ പോലെ  കൗൺസിൽ  ഹാളിൽ വിളയാട്ടം നടത്തുന്നവർ ജനപ്രതിനിധികളായി ഇരിക്കുവാൻ യോഗ്യരല്ല.

Post a Comment

0 Comments