Latest News
Loading...

വോട്ടിന് പണം ആരോപണവുമായി മാണി സി കാപ്പന്‍


പാലായില്‍ ജോസ് കെ മാണി വിഭാഗം വോട്ട് ലഭിക്കാന്‍ പണം നല്കി സ്വാധീനിക്കുന്നുവെന്ന ആരോപണവുമായി മാണി സി കാപ്പന്‍. ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് കാപ്പന്റെ വിവാദപരാമര്‍ശം. ജോസ് കെ മാണിക്ക് വേണ്ടി പാലായുടെ വികസനം തടഞ്ഞുവച്ചു. ബൈപ്പാസ് വികസനം അടക്കം പൂര്‍ത്തിയാക്കാത്തതിന്‍റെ ഉത്തരവാദിത്വം അവര്‍ക്കുമുണ്ടെന്നും കാപ്പന്‍ പറഞ്ഞു. പാലാക്കാര്‍ക്ക് ജോസിനോട് വിരോധമാണ്. ജയം ഉറപ്പാണെന്നും മാണി സി കാപ്പൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.  

അതിനിടെ, സംഭവം പരിശോധിക്കുമെന്ന് ജില്ലാ കളക്ടറും പറഞ്ഞു. ഇത് സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ല. ആവശ്യമെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച ചെയ്യുമെന്നും കളക്ടര്‍ പറഞ്ഞു. എന്നാല്‍ പരാമര്‍ശത്തില്‍ പ്രതികരിക്കാന്‍ ജോസ് കെ മാണി തയാറായില്ല. 

ജോസിന് പാലാ സീറ്റ് നൽകാൻ സിപിഎം നേരത്തെ തീരുമാനിച്ചിരുന്നു. രാജ്യസഭാ സീറ്റ് നൽകാനാകില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അന്ന് തന്നെ അറിയിച്ചത്. ഇനി എൽഡിഎഫിലേക്ക് മടങ്ങില്ല. എൻസിപി യുഡിഎഫിലേക്ക് വന്നാൽ സ്വീകരിക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു

Post a Comment

0 Comments