Latest News
Loading...

ഇടതുമുന്നണിയെ ജനം നെഞ്ചിലേറ്ററി ജോസ്.കെ.മാണി.


കൊല്ലപ്പിളളി.- ജനപക്ഷ നിലപാടുകളും നയങ്ങളുo സ്വീകരിക്കുന്ന എൽ.ഡി.എഫ് മുന്നണിയെ കേരള ജനതനെഞ്ചിലേറ്റിയതായി കേരള കോൺ:( എം) ചെയർമാൻ ജോസ്.കെ.മാണി പറഞ്ഞു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ മുന്നണിയുടെ തിളക്കമാർന്ന വിജയം വർദ്ധിച്ച ജനപിന്തുണയുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
കടനാട് പഞ്ചായത്ത് എൽ.ഡി.എഫ് കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു ജോസ്.കെ.മാണി.

പി.ഡി.സജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവൻഷൻലാലിച്ചൻ ജോർജ് ഉദ്ഘാടനം ചെയ്തു. കൺവൻഷനിൽ എത്തിയ ജോസ്.കെ.മാണിയെ പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ രാജു, വൈസ് പ്രസിഡണ്ട് സെൻ.സി.പുതുപ്പറമ്പിൽ എന്നിവർ ചേർന്ന് സ്വീകരിച്ചു. അഡ്വ.സണ്ണി ഡേവിഡ്, കുര്യാക്കോസ് ജോസഫ്, പി.കെ.ഷാജു കുമാർ, ബേബി ഉറുമ്പുകാട്ട്, ജെറി തുമ്പമറ്റം, ജയ്സൺ പുത്തൻ കണ്ടം, കെ.ഒ.രഘു, ജോസ്കുന്നുംപുറം, സേവ്യർ അറയ്ക്കൽ, ബേബി കുറുവത്താഴെ എന്നിവർ പ്രസംഗിച്ചു.

ജോസ് കെ.മാണിയുടെ പ്രചാരണ ഓഫീസ് കൊല്ലപ്പിള്ളിയിൽ തുറന്നു.

കടനാട്: എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ്.കെ.മാണിയുടെ പ്രചാരണ ഓഫീസ് കടനാട് പഞ്ചായത്തിലെ കൊല്ലപ്പള്ളിയിൽ പാമ്പക്കൽ ബിൽഡിംഗ് സിൽ ആരംഭിച്ചു.കുര്യാക്കോസ് ജോസഫ് ഓഫീസ് പ്രവർത്തനം ഉദ്ഘാടനം ചെയ്തു. ജയ് സൺ പുത്തൻ കണ്ടം, ബേബി കുറുവത്താഴെ, ജെറി തുമ്പമറ്റം, പി.കെ.ഷാജകുമാർ എന്നിവർ പ്രസംഗിച്ചു.

മേലുകാവ് .- ജോസ്.കെ.മാണിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി എൽ.ഡി.എഫ് മേലുകാവ് പഞ്ചായത്ത് കൺവൻഷൻ നടത്തി.
സണ്ണി വടക്കേ മുളഞ്ഞിനാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കുര്യാക്കോസ് ജോസഫ് ഉദ്ഘാടനം ചെയ്തു.ബാബു.കെ.ജോർജ്, എ.വി.സാമുവേൽ, സിബി തോട്ടുപുറം ബെന്നി മൈലാട്ടർ' പീറ്റർ പന്തലാനി, അനുരാഗ് പാണ്ടിക്കാട്, അനൂപ്.കെ.കുമാർ, ജെറ്റോ ജോസ്, ടി.സി.ഷാജി എന്നിവർ പ്രസംഗിച്ചു.

പ്രചാരണ ഓഫീസ് മേലുകാവ്മറ്റത്ത് ജോസ്.കെ.മാണി തുറന്നു. ടെൻസി ബിജു അലക്സി ജോസഫ്, കെ.പി. റെജി, മനേഷ് കല്ലറയ്ക്കൽ, അബു മാത്യു, സിബി പുരയിടം, ഷൈനി ബേബി, ആലീസ് ജോസഫ്, പ്രേംജിത്ത് ലാൽ, ജോൺസൺ പാമ്പക്കൽ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments