മലയോരത്ത് എൽ.ഡി.എഫിന്റെ പടയോട്ടവുമായി ജോസ്.കെ.മാണി.


തലനാട്: പാലായോട് കൂട്ടി ചേർത്ത മലയോര പഞ്ചായത്തുകളായ തലനാട്, മൂന്നിലവ്, മേലുകാവ് എന്നിവിടങ്ങളിൽ തുറന്ന വാഹനത്തിലെത്തിയ ജോസ്.കെ.മാണിക്ക് മലയോര ജനത വൻ വരവേൽപ് നൽകി.
പ്രഖ്യാപനങ്ങൾ നടത്തി എൽ.ഡി.എഫ് വഞ്ചിക്കുകയില്ലെന്ന് ജോസ്‌ കെ.മാണി ജനങ്ങൾക്ക് ഉറപ്പു നൽകി. എല്ലാ വിധ അടിസ്ഥാന സൗകര്യങ്ങളും തുടങ്ങി വച്ച ടൂറിസം പദ്ധതികളും നടപ്പാക്കുമെന്ന് ജോസ്.കെ.മാണി പറഞ്ഞു.

ഇരുചക്രവാഹനങ്ങളുടേയും ചെണ്ടമേളത്തോടും കൂടിയാണ് കാർഷിക മേഖലയായ ഈ പഞ്ചായത്തുകളി ൽ സ്ഥാനാർത്ഥിയെ സ്ത്രീകളും കൃഷിക്കാരുമടങ്ങിയ ജനസമൂഹം ജോസ്.കെ.മാണിയെ വരവേറ്റത്. രാവിലെ ഇടുക്കി ജില്ലയുമായി അതിർത്തി പങ്കിടുന്ന തലനാട് പഞ്ചായത്തിലെ മേസ്തിരിപ്പടിയിൽ നിന്നും തുറന്ന വാഹനത്തിൽ ആരംഭിച്ച പര്യടനം എം.ജി.ശേഖരൻ ഉദ്ഘാടനം ചെയ്തു.ആർ.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനായിരുന്നു.പഞ്ചായത്ത് പ്രസിഡണ്ട് രജ്ഞ നി സുധാകരൻ, സോളി ഷാജി, റോബിൻസ്, വത്സമ്മ കരുണാകരൻ, പി.എസ്, ബാബു., പി.എസ്.സുനിൽ, സലിം തലനാട് എന്നിവർ പ്രസംഗിച്ചു.തല നാട്ടിലെ ഇരുപത് കേന്ദ്രങ്ങളിൽ പര്യടനം നടത്തി.

ഉച്ചയോടു കൂടി മൂന്നിലവ് പഞ്ചായത്തിലെ മരുതുംപാറയിൽ നിന്നും ആരംഭിച്ച പര്യടനം മങ്കൊമ്പ് ,നരിമറ്റം, പഴുക്കാക്കാനം, മേച്ചാൽ, ഇരുമാപ്രാ, കൂട്ടക്കല്ല് തുടങ്ങിയ ഇരുപത്തി അഞ്ചിൽ പരം കേന്ദ്രങ്ങളിലൂടെ പെരുങ്കാവിൽ സമാപിച്ചു.കെ.ഒ.ജോർജ്, മനോജ് വെട്ടിയാർ, അഡ്വ.സിറിയക്ക് കുര്യൻ, ജോയി അമ്മിയാനി, അഡ്വ.ബിജു ഇളം തുരുത്തി, അഡ്വ.ബിജു മനയാനി എന്നി വർ പര്യടന പരിപാടികൾക്ക് നേതൃത്വം നൽകി.
ഉച്ചകഴിഞ്ഞ് മേലുകാവ് പഞ്ചായത്തിലെ വാകക്കാട്ട് നിന്നും പര്യടനം ആരംഭിച്ചു. ഇടമറുക് ,പയസ് മൗണ്ട്, കോണിപ്പാട് മേലുകാവു മ ററം, പാണ്ടിയാളാവ്, കാഞ്ഞിരം കവല, കോലാനിയിലും ജോസ്.കെ.മാണി എത്തിച്ചേർന്നു.
അനൂപ്.കെ.കുമാർ, ഷാജി, അനു രാഗ് പാണ്ടിക്കാട് സണ്ണി മാത്യു, ജെറ്റോ ജോസഫ്, എന്നിവർ നേതൃത്വം നൽകി.
എൽ.ഡി.എഫ് നേതാക്കളായ കുര്യാക്കോസ് ജോസഫ്, സിബി തോട്ടുപുറം, പ്രൊഫ. ലോപ്പസ് മാത്യു, ബെന്നി മൈലാട്ടൂർ, പി.കെ.ഷാജകുമാർ, അഡ്വ.സണ്ണി ഡേവിഡ്,ഫിലിപ്പ് കുഴികുളം എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.

ജോസ്.കെ.മാണി വ്യാഴം കടനാട്ടിലും രാമപുരത്തും പര്യടനം നടത്തും
രാവിലെ 8.30 ന് നീലൂർ നിന്നും ആരംഭിക്കുന്ന പര്യടനം ഉച്ചയ്ക്ക് 2 ന് കൊല്ലപ്പിള്ളിയിൽ സമാപിക്കും ഉച്ച കഴിഞ്ഞ് 2.30 ന് ഇടക്കോലിയിൽ നിന്നും ആരംഭിച്ച് ചിറകണ്ടത്ത് രാത്രി 7.30 ന് അവസാനിക്കും