Latest News
Loading...

മൂന്നിലവ് മലയോരത്ത് ജോസ്.കെ.മാണിയുടെ ഭവന സന്ദർശനം.

പാലാ: എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ്.കെ.മാണി ഇന്ന് മലയോര പഞ്ചായത്തായ മൂന്നിലവിൽ ഭവന സന്ദർശനവും വ്യാപാര സ്ഥാപനങ്ങളിൽ സന്ദർശനവും നടത്തി. രാവിലെ മൂന്നിലവ് ലാറ്റക്സ് ഫാക്ടറിയിലെത്തി തൊഴിലാളികളോട് വോട്ട് അഭ്യർത്ഥിച്ചു.നിരവധി വീടുകളും സന്ദർശിച്ചു. 

പൂഞ്ഞാറിൽ നിന്നും പാലാ മണ്ഡലത്തിലായതു മുതൽ മൂന്നിലവിൽ ഉണ്ടായ അടിസ്ഥാന സൗകര്യ വികസനം ചൂണ്ടിക്കാട്ടിയായിരുന്നു ജോസിന്റെ വോട്ട് അഭ്യർത്ഥിക്കൽ: ഇനിയും ഈ മേഖലയിൽ റോഡുകളും കുടി വെള്ള പദ്ധതികളും ഉണ്ടാവേണ്ടതുണ്ട് എന്ന് ജോസ്.കെ.മാണി പറഞ്ഞു. എൽ.ഡി.എഫ് അത് നടപ്പാക്കുമെന്ന് ജോസ്.കെ.മാണി ഉറപ്പുനൽകി.
കൂട്ടക്കല്ലിലെത്തിയ ജോസ്.കെ.മാണിയെ പെട്ടിക്കട നടത്തുന്ന വൽസ ചേച്ചിയാണ് കൊടും ചൂടിനെ പ്രതിരോധിക്കുവാൻ സോഡയും നാരങ്ങയും ചേർത്ത വെള്ളം നൽകി സ്വീകരിച്ചത്.

ടൂറിസം പദ്ധതി നടപ്പാക്കി തൊഴിൽ അവസരം നൽകണമെന്നുള്ള ആവശ്യമായിരുന്നു അവർക്ക് നിർദ്ദേശിക്കുവാനുണ്ടായിരുന്നത്. വിഭാവനം ചെയ്തിട്ടുള്ള
ഗ്രീൻ ടൂറിസം പദ്ധതി നടപ്പാക്കി മലയോര മേഖലയെ ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുത്തുമെന്ന് ജോസ്.കെ.മാണി ഉറപ്പുനൽകി.
ഉച്ചകഴിഞ്ഞ് വിശ്വ കർമ്മരുടെ യോഗത്തിലും സി.എസ്.ഡി.എസ് യോഗത്തിലും പങ്കെടുത്തു. ഇടതു മുന്നണിയിൽ വിശ്വാസം അർപ്പിക്കാമെന്ന് അവരോട് പറഞ്ഞു. വൈകിട്ട് നടന്ന നിരവധിയായ കുടുംബയോ ഗങ്ങളിലും പങ്കെടുത്തു.

Post a Comment

0 Comments