ഈരാറ്റുപേട്ട നഗരസഭയിലേക്ക് ഡി വൈ എഫ് ഐ മാർച്ച് സംഘടിപ്പിച്ചു.

ഈരാറ്റുപേട്ട : നഗരസഭ ഓഫീസിലേക്കു ഡി വൈ എഫ് ഐ മാർച്ച് സംഘടിപ്പിച്ചു. ലൈഫ് ഭവന പദ്ധതിക്കായി 600 അപേക്ഷകൾ ലഭിച്ചിട്ടും അത് അടിമറിച്ചുകൊണ്ട് പാർക്ക് നിർമ്മിക്കുവാനും,നടയ്ക്കലിലെ കുളം നികത്തി കെട്ടിടം നിർമ്മിക്കുവാനുമുള്ള ഭരണ സമിതി നിക്കത്തിനെതിരെയാണ് ഈരാറ്റുപേട്ട മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചത്. 

സിപിഐഎം ഏരിയ കമിറ്റി ഓഫീസിൽ നിന്നും ആരംഭിച്ച് മാർച്ച് നഗര സഭ ഓഫീസിനു മുൻപിൽ അവസാനിച്ചു. തുടർന്ന് ചേർന്ന പ്രതിഷേധ യോഗം ലോക്കൽ സെക്രട്ടറി കെ എം ബഷീർ ഉദ്‌ഘാടനം ചെയ്തു.ഏരിയ കമിറ്റി അംഗം എം എച് ഷനീർ, പാർലമെന്ററി പാർട്ടി ലീഡർ അനസ് പാറയിൽ,ബ്ലോക്ക് സെക്രട്ടറി പി ബി ഫൈസൽ,കെ ആർ അമീർഖാൻ,സഹൽ വി എസ് എന്നിവർ സംസാരിച്ചു. യോഗത്തിന് നിയാസ് നസിർ അധ്യക്ഷതയും, പി എ ഷെമീർ സ്വാഗാതവും, കണ്ണൻ നന്ദിയും പറഞ്ഞു.