Latest News
Loading...

ചിറ്ററിന് കുറുകെയുള്ള പാലം യഥാർഥ്യമാക്കും-അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ

തിടനാട് : തിടനാട് പഞ്ചായത്തിലെ ഗവണ്മെന്റ് ആശുപത്രി ജംഗഷനിൽ നിന്നും പൊന്തനാൽ റോഡിലേക്ക് ചിറ്ററിന് കുറുകെ പാലം യഥാർഥ്യമാക്കുമെണ് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ. തിടനാട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ സന്ദർശിക്കുകയയിരുന്ന സ്ഥാനാർഥി ദീപം റെസിഡൻസ് അസോസിയേഷന്റെ യോഗത്തിൽ വോട്ട് അഭ്യർഥിചപ്പോഴാണ് നാട്ടുകാരും അസോസിയേഷൻ ഭാരവാഹികളും പാലം നിർമിക്കുന്നതിന്റെ ആവിശ്യം അറിയിച്ചത് . 
കഴിഞ്ഞ 25 വർഷമായി നാട്ടുകാർ ഇ ആവിശ്യവുമായി പല ജനപ്രതിനിധികളുടെ അടുത്ത് ചെല്ലാൻ തുടങ്ങിയിടെന്നും എന്നാൽ നാളിതുവരെ ഒരു നടപടിയും എടുത്തില്ല എന്നും അറിയിച്ചു. എം എൽ എയായി തിരഞ്ഞെടുക്കപെട്ട കഴിഞ്ഞാൽ അതിനുള്ള പാലം നിർമിക്കുന്നതിനുള്ള എല്ലാം നടപടികളും ഏറ്റവും വേഗം പൂർത്തീകരിക്കുമെന്ന് മറുപടിയായി അദ്ദേഹം ജനങ്ങൾക്ക് ഉറപ്പ് നൽകി.

 തിടനാട് പുളിക്കമല റോഡും പൊന്തനനാൽ റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം യഥാർഥ്യമാകുന്നത്തോടെ തിടനാട് ടൗണിൽ ട്രാഫിക് പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ വാഹനങ്ങൾക്ക് ആശുപത്രി ജംഗ്ഷനിൽനിന്നും പാലം കയറി പൊന്തനാൽ റോഡിലൂടെ ചേന്നാട് റോഡിലേക്ക് വളരെ വേഗം എത്തുവാൻ സാധിക്കുമെന്നും നാട്ടുകാർ അറിയിച്ചു.

Post a Comment

0 Comments