കളഞ്ഞുകിട്ടിയ പണം തിരികെ നൽകി
ഓട്ടോ ഡ്രൈവർ മാതൃകയായി . പാലാ KSRTC യ്ക്ക് സമീപമുള്ള ഓട്ടോ സ്റ്റാൻഡിൽ 2 വർഷമായി ഓട്ടോ ഓടിക്കുന്ന മൂന്നാനി സ്വദേശി ജയേഷാണ് തനിക്ക് കിട്ടിയ പണം തിരികെ നൽകി മാതൃകയായത്.
സ്റ്റാൻഡിൽ നിന്നും ഓട്ടം പോയ ജയേഷ് മുനസിപ്പാലിറ്റി കോംപ്ലക്സിന് സമീപമെത്തിയപ്പോഴാണ് പണമടങ്ങിയ പൊതി പാർക്കിംഗ് ഏരിയയിൽ നിന്നും കിട്ടിയത്. പണം തനിക്ക് കിട്ടിയതായി സമീപമുള്ള ഹോട്ടലിൽ പറയുകയും പോലിസ് സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു.
പണം നഷ്ടമായ മണ്ണക്കനാട് സ്വദേശി റിട്ട. ഗവ ITI ഉദ്യേഗസ്ഥനായ OJ മാത്യു തൻ്റെ പെൻഷൻ ഇനത്തിൽ കിട്ടിയ 39000 രൂപ നഷ്ടപെട്ടതായ് പറഞ്ഞ് ഹോട്ടലിനു സമീപം തിരഞ്ഞെത്തിയുരുന്നു. പണം ഓട്ടോ ഡൈവർക്ക് കിട്ടിയതായും പോലിസ് സ്റ്റേഷനിൽ എത്തിച്ചിട്ടുള്ളതായും അറിയുകയും സ്റ്റേഷനിൽ പണം നഷ്ടപ്പെട്ട വിവരം പറഞ്ഞെതുകയും ചെയ്തു. തുടർന് ജയേഷ് സ്റ്റേഷനിലെത്തി പോലിസുകാരുടെ സാന്നിധ്യത്തിൽ പണം മടക്കി നൽകി. സ്റ്റാൻഡിലെ തൻ്റെ സുഹ്റത്തുക്കളായ ഡ്രെെവർമ്മരും സ്റ്റേഷനിൻ എത്തിയിരുന്നു.
0 Comments