തുടങ്ങനാട് :സ്ത്രീകൾ അവകാശങ്ങൾക്കു വേണ്ടി ശബ്ദമുയർത്തിയതിന്റെ ഓർമ്മക്കായുള്ള അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീ സംരക്ഷണവും ശാക്തീകരണവും ഉയർത്തിക്കാട്ടി തുടങ്ങനാട് സെന്റ് തോമസ് ഫൊറോനാ പള്ളിയിലെ SMYM B യൂണിറ്റിന്റെ നേതൃത്വത്തിൽ വനിതാദിനം കരുതൽ 2K21 എന്ന പേരിൽ ആഘോഷിച്ചു.
വികാരി വെരി. റവ. ഫാ. തോമസ് പുല്ലാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ സി. റെജിൻ CMC വനിതാദിന സന്ദേശം നൽകി, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട ഇടവകയിലെ വനിതകളായ ശ്രീമതി മേഴ്സി ദേവസ്യ ആരനോലിക്കൽ ( ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ), ശ്രീമതി കുട്ടിയമ്മ മൈക്കിൾ പൂവത്തിങ്കൽ, സ്വയംസംരംഭകയായ ജാസ്മിൻ അജി വിച്ചാട്ട് എന്നിവരെ ആദരിക്കുകയുണ്ടായി.
ജ്യോതിസ് ജോസ്(പ്രസിഡന്റ്B യൂണിറ്റ്),സെബിൻ സൈമൺ മുയൽകല്ലേൽ (ജനറൽ സെക്രട്ടറി A യൂണിറ്റ് ),മിലിയ റോസ് മാത്യു പൈകട(ട്രഷറർ) എന്നിവർ ആശംസ അറിയിച്ചു. ബ്ലസി ബോബി മാവുങ്കൽ ( ജനറൽ സെക്രട്ടറി) സ്വാഗതവും റവ.ഫാ.ജോൺ കൂറ്റാരാപ്പള്ളിൽ കൃതജ്ഞതയും അറിയിച്ചു.
0 Comments