പാചക വാതക വിലവർധനവിൽ അടുപ്പുകൂട്ടി സമരം

പാചക വാതക വിലവർധനവിൽ പ്രതിഷേധിച്ചു എസ്‌ എം വൈ എം കുടക്കച്ചിറ യൂണിറ്റിന്റെ നേതൃത്വത്തിൽ അടുപ്പുകൂട്ടി സമരം നടന്നു. സമരം യൂണിറ്റ് ഡയറക്ടർ ഫാ മാത്യു കാലായിൽ അടുപ്പിന് തീ കൊടുത്ത് ഉദ്ഘാടനം ചെയ്തു. 

സൺ‌ഡേ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സാജു പാലാതൊടുകയിൽ, യൂണിറ്റ് പ്രസിഡന്റ്‌ ജീവ കോയിക്കാട്ടിൽ, സെക്രട്ടറി ആൽവിൻ മമ്പള്ളിക്കുന്നേൽ, വൈസ് പ്രസിഡന്റ്‌ ക്രിസ്റ്റി കരിശ്ശേരിൽ മറ്റ് ഭാരവാഹികളും പങ്കെടുത്തു.