Latest News
Loading...

ജനപ്രതിനിധികള്‍ക്ക് കൂടുതൽ അധികാരം നല്കണം. അഡ്വ. ഷോണ്‍ ജോര്‍ജ്‌



ത്രിതലപഞ്ചായത്ത്‌ ജനപ്രതിനിധികള്‍ ആസൂത്രണ ബോര്‍ഡിന്റെയും
ഐ.എ.എസ്‌ ഉദ്യോഗസ്ഥരുടെയും ആജ്ഞാനുവര്‍ത്തികള്‍ മാത്രമാണെന്ന്‌ കോട്ടയം ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ. ഷോണ്‍ ജോര്‍ജ്‌ പറഞ്ഞു. ഈരാറ്റുപേട്ട ബ്ലോക്ക്‌
പഞ്ചായത്ത്‌ സംഘടിപ്പിച്ച ഗ്രാമസഭ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു
ഷോണ്‍ ജോര്‍ജ്‌. 

ആസുത്രണ ബോര്‍ഡില്‍ നിന്നും തയ്യാറാക്കുന്ന പദ്ധതികള്‍
ക്കനുസൃതമായി തദ്ദേശ സ്വയംഭരണ വകുപ്പ്‌ ഇറക്കുന്ന ചട്ടങ്ങളും മാനദണ്ഡങ്ങള്‍ക്കുമനുസരിച്ച്‌ ത്രിതല പഞ്ചായത്തുകളുടെ പദ്ധതി ആവിഷ്കരിക്കുകയാണ്‌ ഇപ്പോള്‍
ഉള്ള രീതി. ഇത്‌ പ്രാദേശികമായി പദ്ധതി രൂപീകരിക്കാനുള്ള ജനപ്രതിനിധികളുടെ
അവകാശം ഇല്ലാതാക്കുന്നതാണ്‌. 

ഈ വിധമുള്ള പദ്ധതി തയ്യാറാക്കല്‍ പ്രാദേശികമായി വളരെ വ്യത്യസ്തകളുള്ള പല പ്രദേശങ്ങള്‍ക്കും ഗുണകരമായ രീതിയല്ല. ഇത്‌ ഉദ്യോഗസ്ഥ ഭരണമാണെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണെന്ന്‌ വിശേഷിപ്പിക്കാന്‍ പോലും കഴിയില്ലന്നും പദ്ധതികള്‍ തയ്യാറാക്കുന്നതില്‍ ജന്രപതിനിധികള്‍ക്ക്‌ കൂടുതല്‍ സ്വാതന്ത്ര്യവും, സാവകാശവും വേണമെന്നും അല്ലെങ്കില്‍ ജനപ്രതിനിധികള്‍ നോക്കുകുത്തികള്‍ ആയി മാറുന്ന സാഹചര്യമാണ്‌ നിലവില്‍ ഉള്ളതെന്നും അഡ്വ. ഷോണ് ജോര്‍ജ്‌ പറഞ്ഞു.

Post a Comment

0 Comments