ഒന്നാം മൈൽ കാരയ്ക്കാട് റോഡ് താൽക്കാലിക സംവിധാനമൊരുക്കി വെൽഫെയർ പാർട്ടി

മാസങ്ങളോളമായി തകർന്നു കിടക്കുന്ന ഒന്നാം മൈൽ കാരയ്ക്കാട് കെരീം സാഹിബ് റോഡ് താൽക്കാലിക ഗതാഗത സൗകര്യമൊരുക്കി വെൽഫെയർ പാർട്ടി കാരയ്ക്കാട് യൂണിറ്റ് പ്രവർത്തകർ. 4 വാർഡുകളുടെ കേന്ദ്രമായ കാരയ്ക്കാട് ജംഗ്ഷനിലേക്കുള്ള ഗതാഗതം ഏറെ മാസങ്ങളായി താറുമാറായി കിടക്കകയായിരിന്നു. കുണ്ടും കുഴിയുമായി കാൽനട പോലും ദുസ്സഹമായിരുന്നു.

ഇതിന് പരിഹാരമെന്നോണം പ്രദേശത്തെ വെൽഫെയർ പാർട്ടി പ്രവർത്തകർ റോഡിലെ കുണ്ടും കുഴിയും മണ്ണിട് നികത്തുകയായിരുന്നു, വെൽഫെയർ പാർട്ടി പ്രവർത്തകർ മുനിട്ടിറങ്ങിയപ്പോൾ രാഷ്ട്രീയം നോക്കാതെ അഫ്സൽ വെള്ളുപ്പറമ്പ് സാദിഖ് ഇളപ്പുങ്കൽ തുടങ്ങിയ നാട്ടുകാരും വെൽഫെയർ പാർട്ടി യൂണിറ്റ് പ്രസിഡൻ്റ് ഫസൽ വെള്ളൂപ്പറമ്പു്, ഹാഷിർ ഇഞ്ചക്കാട്, അഫ്സൽപുത്തൻവീട്ടിൽ ,യുസുഫ് ഹിബ, മഹ്ബൂബ് പുതുമംഗലം എന്നിവരും പങ്കെടുത്തു