വികസന മുന്നേറ്റ യാത്ര ജില്ലയിൽ പ്രവേശിച്ചു ഗംഭീരാ സ്വീകരണമൊരുക്കി പൂഞ്ഞാർ മണ്ഡലം കമ്മിറ്റി.

ഈരാറ്റുപേട്ട :സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ്‌ വിശ്വം എം പി നയിക്കുന്ന തെക്കൻ മേഖല ജാഥയ്ക്ക് ഗംഭീരാ സ്വീകരമാണ് ഈരാറ്റുപേട്ടയിൽ നൽകിയത് . ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമാണ് പൂഞ്ഞാർ നിയോജക മണ്ഡലത്തിലേ ഈരാറ്റുപേട്ട. ഇടുക്കി ജില്ലയിലെ പര്യടനം അവസാനിപ്പിച്ചു രാവിലേ 12മണിയോടെ ജില്ലാ അതിർത്തിയായ മേലുകാവ് കാഞ്ഞിരംകവലയിൽ ജാഥയെത്തി. ജില്ല സെക്രട്ടറി വി എൻ വാസവൻ ജാഥയെ ജില്ലയിലേക് സ്വീകരിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ എം ടി ജോസഫ്, സുരേഷ് കുറുപ്പ്, സി ജെ ജോസഫ്, കെ എം രാധ കൃഷ്ണൻ, റ്റി ആർ രഘുനാഥൻ, എ വി റസ്സൽ സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിദ്രൻ, എൽ ഡി എഫ് ജില്ലാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു .

എൽ ഡി എഫ് ജനങ്ങൾക്ക് മുൻപിൽ മാത്രമേ തലകുനിക്കതൊള്ളൂവെന്ന് ബിനോയ്‌ വിശ്വം എംപി. വർഗീയ ഫാസിസ്റ്റ് ശക്തികളെ കൂട്ട് പിടിച്ച് കോൺഗ്രസും ബിജെപിയും എന്തൊക്കെ കള്ള കഥകൾ പടച്ചു വീട്ടാലും,തിരുവോരങ്ങളെ കലാപ ഭൂമിയാക്കിയാലും ജനം അതെല്ലാം ചവിട്ട് കൊട്ടയിൽ തള്ളൂമെന്നും അദ്ദേഹം പറഞ്ഞു.  ജാഥയ്ക്ക് പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നൽകിയ സ്വീകരണത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കോർപ്പറേറ്റുകൾക്കും,പ്രമാണികളുടെയും മുൻപിൽ യുഡിഫും ബിജെപി യും തലകുനിച്ചു നില്കുകയാണെന്നും വേണ്ടി വന്നാൽ അവരുടെ കാലുവരെ പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യ മുഴുവൻ വർഗീയതയുടെയും പണാധിപത്യത്തിനേറ്റയും ഇരുട്ടിലാണ്. ഇരുട്ടിന്റെ പേരും കടലിൽ പിണറായി വിജയൻ സർക്കാർ കേരളത്തെ വെളിച്ചതിന്റെ തുരുത്തായി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.മണ്ഡലം അതിർത്തിയായ ഇല്ലപ്പുങ്കലിൽ നിന്നും നൂറ് കണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ വരവേറ്റ് ഈരാറ്റുപേട്ട പി റ്റി എം സ് ഓഡിറ്റൊറിയാം ഭാഗത്ത്‌ നിന്നും ബഹുജന സ്വീകരണം ഏറ്റുവാങ്ങി വാദ്യ മെളങ്ങളുടെ അകമ്പടിയോടെ തുറന്ന വാഹനത്തിൽ ജാഥ ക്യാപ്റ്റനെ സ്വീകരണം കേന്ദ്രമായ സെൻട്രൽ ജങ്ക്ഷനിലെത്തിച്ചു. തുടർന്ന് നടന്ന സ്വീകരണ യോഗത്തിൽ ഐ എൻ എൽ സംസ്ഥാന പ്രസിഡന്റ്‌ അബ്‌ദുൾ വഹാബ്, ജനാദതൾ ദേശിയ എക്സിക്യൂട്ടീവ് അംഗം സാബു ജോർജ്, സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ മാസ്റ്റർ, എന്നിവർ സംസാരിച്ചു. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും രാവിലെ തന്നെ സ്ത്രീകൾ ഉൾപ്പടെ പതിനായിരകണക്കിന്‌ ജനങ്ങൾ എത്തിയിരുന്നു.

ജാഥ അംഗങ്ങളായ അഡ്വ.പി വസന്തം,അഡ്വ.തോമസ് ചാഴികാടൻ,സാബു ജോർജ്,വർക്കല ബി രവികുമാർ,മാത്യൂസ് അലഞ്ചേരി,വി സുരന്ദ്രൻ പിള്ള,എം വി മാണി,അബ്ദുൾ വഹാബ്,ഡോ.ഷാജി കടമല,ജോർജ് അഗസ്റ്റിൻ . സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ്, ജില്ലാ സെക്രട്ടറി വി എൻ വാസവൻ, സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിദ്രൻ,എൽ ഡി എഫ് കൺവീനർ എം റ്റി ജോസഫ്, നിയോജക മണ്ഡലം കൺവീനർ അഡ്വ.പി ഷാനവാസ്‌, ജില്ലാ കമ്മിറ്റി അംഗങ്ങളായ , കെ രാജേഷ്,രമ മോഹൻ, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്,കേരള കോൺഗ്രസ്‌ എം ജില്ലാ പ്രസിഡന്റ്‌ സണ്ണി തെക്കേടം, അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ, സാജൻ കുന്നത്ത്,ലോപ്പാസ് മാത്യു, ഐ എൻ എൽ ജില്ലാ പ്രസിഡന്റ്‌ ഇയാഷ് കരിം,റഫീഖ് പട്ടുരാംപറമ്പിൽ, എൽ ജെ ഡി ജില്ലാ പ്രസിഡന്റ്‌കുര്യൻ എം ഡി, ജനധിപത്യ കേരള കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ മാത്യൂസ് ജോർജ്, ജനദാതൾ ജില്ലാ പ്രസിഡന്റ്‌ സണ്ണി തോമസ്, എൻ സി പി ജില്ലാ പ്രസിഡന്റ്‌ റ്റി ബി ബേബി തുടങ്ങിയ ജില്ലയിലെ എല്ലാ ഘടകകക്ഷി നേതാക്കളും പങ്കെടുത്തു.യോഗത്തിന് സ്വാഗത സംഘം ചെയർമാൻ എം കെ തോമസുകുട്ടി മുത്തുപുനയ്ക്കൽ ആദ്യക്ഷതയും, സെക്രട്ടറി ജോയ് ജോർജ് സ്വാഗതവും,കൺവീനർ എം ജി ശേഖരൻ നന്ദിയും പറഞ്ഞു.