പാലാ: വാട്ടർ അതോറിട്ടറി രണ്ട് വർഷം മുൻപ് വെട്ടി പൊളിച്ച്താറുമാറാക്കിയ നെല്ലിയാനി ബൈപാസ് പുനരുദ്ധാരണത്തിന് അതിവേഗ നടപടിയുമായി പൊതുമരാമത്ത് വകുപ്പ് .
ഇതേ വരെ നടപ്പിലാവാത്ത വാട്ടർ സപ്ലൈ പദ്ധതിയുടെ പേരിൽ മുൻകൂറായി പൈപ്പ് ഇടുന്നതിനായാണ് ആധുനിക നില വാരത്തിൽ ബി.എം.& ബി.സി ടാറിംഗ് നടത്തിയിരുന്ന റോഡ് കുഴിച്ച് കുളമാക്കിയത്.
രണ്ട് വർഷം മുൻപ് അന്നത്തെ പി.ഡബ്ല്യു. ഡി. നിരക്കനുസരിച്ച് തയ്യാറാക്കിയ തുക വാട്ടർ അതോറിട്ടി നൽകിയിരുന്നുവെങ്കിലും യഥാസമയം റോഡ് പുനരുദ്ധരിച്ച് നൽകിയിരുന്നില്ല. ആ തുക ഇന്ന് നവീകരണത്തിന് തികയുകയുമില്ല. പൈപ്പിലൂടെ ഉടൻ വെള്ളം ഒഴുക്കുമെന്ന് പറഞ്ഞ്
റോഡ് പൊളിച്ചവരും പൊളിപ്പിച്ചവരും സ്ഥലം കാലിയാക്കിയപ്പോൾ ദുരിതം നാട്ടുകാർക്കായി.ആറ് മീറ്റർ ടാറിംഗ് വീതി 4 മീറ്ററായി ചുരുങ്ങിയതോടെ ഇരുനിര വാഹന ഗതാഗവും കാൽനടയാത്രയും അപകടകരമായി.
നിരവധി ടു വീലർ യാത്രക്കാർ കുഴിയിലും മൺതിട്ടയിലും വീണ് പരിക്കേൽകാനിടയായി.
നാട്ടുകാരും റസിഡൻസ് അസോസിയേഷനും വാഹന ഉടമകളും രണ്ട് വർഷം തുടരെ നൽകിയ പരാതികൾക്ക് ഒരു വിലയും അധികൃതർ കല്പിച്ചില്ല.
മുഖ്യമന്ത്രിയുടെ സ്വാന്തന സ്പർശം അദാലത്തിൽ പൊതുപ്രവർത്തകനായ ജയ്സൺമാന്തോട്ടം നൽകിയ പരാതിയെ തുടർന്ന് കുഴിയടപ്പ് നടപടികൾ വകുപ്പ് യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്യുകയാണ്. റോഡ് മുഴുവൻ ബി ററുമിൻ കോൺക്രീറ്റ് ചെയ്യുമെന്നാണ് പി.ഡബ്ല്യു.ഡി: എക്സിക്യൂട്ടീവ് എൻജിനീയർ രേഖാമൂലം അറിയിച്ചിരിക്കുന്നത്. എന്നാൽ പണി നടത്തുവാനെത്തിയവർ പൈപ്പ് ലൈൻ ഇട്ടഭാഗം മാത്രമെ റീടാർ ചെയ്യൂന്നുള്ളൂ എന്നും പറയുന്നു.
എതായാലും കോടികൾ മുടക്കി ഇട്ട ഈ പൈപ്പിലൂടെ എന്ന് വെള്ളം ഒഴുക്കുമെന്ന് നാട്ടുകാർ ചോദിക്കുന്നു.
കൊട്ടരമറ്റം പ്രൈവറ് ബസ് സ്റ്റേഷൻ ജംഗ്ഷൻ മുതലാണ് തിരക്കേറിയ കോഴാ റോഡ് പൊളിച്ചത്. ഇതോടൊപ്പം നെല്ലിയാനിവരെ റീടാർ ചെയ്യും.
0 Comments