ഇന്ധന വില വര്‍ധനവിനെതിരെ ആം ആദ്മി ധര്‍ണാസമരം


പെട്രോളിന്റെയും, ഡീസലിന്റെയും, പാചകവാതകത്തിന്റെയും അനുദിന വില വര്‍ദ്ധനവിനും ഭീമമായ വിലക്കയറ്റത്തിനെതിരെ ആം ആദ്മി പാര്‍ട്ടിയുടെ നേത്രത്വത്തില്‍ പാലാ ഫെഡ് ഓഫീസിനു മുമ്പില്‍ ധര്‍ണ്ണസമരം നടത്തി. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഭീമമായി വാങ്ങുന്ന നികുതികള്‍ വെട്ടിക്കുറച്ചു ജനങ്ങളുടെ ജീവിതഭാരം കുറക്കാന്‍ തയ്യാറാകേണ്ടതാണെന്ന് ആംആദ്മി ആവശ്യപ്പെട്ടു. കുടുംബ ബജറ്റുകള്‍ തകരുന്ന അവസ്ഥയിലേയ്ക്ക് എത്തിരിക്കുകയാണ്. കോവിഡ് കാലം ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്കും വരുമാനത്തില്‍ വലിയ ഇടിവു സംഭവിച്ചിരിക്കുന്ന ഘട്ടത്തിലാണ് ഈ വിലക്കയറ്റമെന്നു അധികാരികള്‍ ഓര്‍ക്കേണ്ടതാണെന്നും സമരം ഉദ്ഘാടനം ചെയ്ത ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ. ബിനോയ് പുല്ലത്തില്‍ പറഞ്ഞു .

ളാലം പാലം ജംഗ്ഷനില്‍ നിന്നും പ്രതിഷേധ പ്രകടനമായാണ് പ്രവര്‍ത്തകര്‍ പാലാ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ എത്തിയത്. ജില്ല സമരസമിതി കണ്‍വീനര്‍ ജോയി കളരിക്കല്‍, ജില്ലാ സെക്രട്ടറി ഗ്ലാഡ്സണ്‍ ജേക്കബ്, നിയോജകമണ്ഡലം കോര്‍ഡിനേറ്റര്‍മാരായ ജയേഷ് പി. ജോര്‍ജ്, അബ്ദുല്‍ അസീസ്, ഐവാന്‍ തിരുവാതില്കല്‍, ഉണ്ണികൃഷ്ണന്‍ നാരായണന്‍ നായര്‍, ചാക്കോ പയ്യനാടന്‍, ജോയ് തോമസ്, ഒ.ഡി കൂര്യാക്കോസ്, ജോസ് ചാക്കോ, റാണി ആന്റോ, റെനി ആലപ്പുഴ, സിദ്ധിഖ് പൊന്‍കുന്നം എന്നിവര്‍ പങ്കെടുത്തു.