Latest News
Loading...

ഫെബ്രുവരി 17 പോപ്പുലർ ഫ്രണ്ട് ഡേ: കോട്ടയം ജില്ലയിൽ സ്വാഗതസംഘം രൂപീകരിച്ചു.


 ഈരാറ്റുപേട്ട -പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രൂപീകരണ ദിനമായ ഫെബ്രുവരി 17ന് ദേശവ്യാപകമായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി കോട്ടയം ജില്ലയിലെ യൂണിറ്റി മാർച്ചിൻ്റെയും ബഹുജന റാലിയുടെയും മുന്നോടിയായുള്ള സ്വാഗതസംഘം രൂപീകരിച്ചു. കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളിയിലാണ് യൂണിറ്റി മാർച്ച് നടക്കുക.

വെറുപ്പിൻ്റെ വക്താക്കളായ ആർഎസ്എസ് നിയന്ത്രിക്കുന്ന ഹിന്ദുത്വ വാദികൾ രാജ്യം ഭരിക്കുകയും,രാജ്യം ചരിത്രത്തിലെ ഏറ്റവും കടുത്ത വെല്ലുവിളികളിലൂടെ കടന്നു പോയി കൊണ്ടിരിക്കുകയും ചെയ്യുകയാണ്.ഈ സാഹചര്യത്തിൽ ഇരകളാക്കപ്പെടുന്നവർക്ക് ചെറുത്തുനിൽപ്പിനായും അതിജീവനത്തിനായും പോപ്പുലർഫ്രണ്ട് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. അതുകൊണ്ടുതന്നെ പോപ്പുലർഫ്രണ്ടിൻ്റെ ജനപിന്തുണ ഏറി വരുന്ന സാഹചര്യമാണുള്ളത് എന്ന് സ്വാഗതസംഘം ഓഫീസ് ഉത്ഘാടനം ചെയ്ത് കൊണ്ട് സംസ്ഥാന സെക്രട്ടറി എസ്.നിസാർ പറഞ്ഞു.

ജില്ലാ പ്രസിഡൻറ് സുനീർ മൗലവി അദ്ധ്യക്ഷത വഹിച്ചു. സ്വാഗത സംഘം കൺവീനറായി സുനീർ മൗലവി യെയും ജോയിൻ കൺവീനറായി മുഹമ്മദ്‌ സൈനുദ്ദീനെയും കമ്മിറ്റി അംഗങ്ങളായി അംഗങ്ങളായി ഷമീർ അലിയാർ, സിദ്ദീഖ് കെ.എം., ഷമീർ മുഹമ്മദ്‌, യു നവാസ്, നജ്മുദ്ദീൻ മുണ്ടക്കയം, ഹാരിസ് ചാമംപതാൽ, അബ്ദുൽ സമദ് പാറത്തോട്, ഫൈസൽ പത്തനാട്, എം.എം. സഹിൽ എന്നിവരെ തെരെഞ്ഞെടുത്തു.


Post a Comment

0 Comments