Latest News
Loading...

കാർഷിക ബില്ല് സമരത്തിന് ഐക്യദാർഢ്യം. പാലായിൽ ട്രാക്ടറുകളിറങ്ങി.

പാലാ: യൂത്ത് ഫ്രണ്ട് (എം) പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക ബില്ലിനെതിരെ ഡൽഹിയിൽ സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ട്രാക്ടറുകൾ അണി നിരത്തി ഐക്യദാർഢ്യ പ്രതീകാത്മക സമരം നടത്തി.


കർഷക ഉന്നമനം അടിസ്ഥാനമാക്കി മുന്നോട്ടു പോകുന്ന രാഷ്ട്രീയ യുവജന സംഘടനാ എന്ന നിലയിൽ ഡൽഹിയിൽ കർഷകർ കൊടും തണുപ്പിനെ അവഗണിച്ചു നടത്തുന്ന ഐതീഹാസികമായ സമരത്തെ നെഞ്ചോട് ചേർത്ത് പിടിക്കുകയാണ് യൂത്ത് ഫ്രണ്ട് എന്ന് പ്രസിഡൻ്റ് സുനിൽ അഭിപ്രായപ്പെട്ടു 

ഐക്യദാർഢ്യ റാലി പാലാ ജനറൽ ആശുപത്രി കവലയിൽ നിന്നുംയൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ്‌ രാജേഷ് വാളിപ്ലാക്കൽ ഫ്ലാഗ് ഓഫ്‌ ചെയ്തു നിയോജകമണ്ഡലം പ്രസിഡന്റ്‌ സുനിൽ പയ്യപ്പള്ളി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്‌ സാജൻ തൊടുക പ്രതിഷേധ സമ്മേളനം ഉത്ഘാടനം ചെയ്തു.

പാലാ ജനറൽ ആശുപത്രി ജംഗ്‌ഷനിൽ നിന്നും നിരവധി ട്രാക്റ്ററുകളുടെ അകമ്പടിയോടെ സ്റ്റേഡിയം ജങ്ഷനിലേക്കാണ് പ്രകടനം നടന്നത്

Post a Comment

0 Comments