Latest News
Loading...

നിയമസഭാ തെരഞ്ഞെടുപ്പ്. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

l
നിയമസഭാ തെഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പോലീസ സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം. ഇതു സംബന്ദിച്ച എറണാകുളം റേഞ്ച് ഡിഐജിയുടെ ഉത്തരവ് പുറത്തിറങ്ങി. എറണാകുളം റേഞ്ചിന് കീഴില്‍ വരുന്ന ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം റൂറല്‍, കൊച്ചി സിറ്റി എന്നിവിടങ്ങളിലെ എസ്‌ഐമാരെയാണ് മാറ്റി നിയമിക്കുന്നത്. 

ഈരാറ്റുപേട്ട എസ്‌ഐ അനുരാജ് എം.എച്ചിനെ കൊച്ചി റൂറലിലേയ്ക്കാണ് സ്ഥലംമാറ്റിയിരിക്കുന്നത്. 2019 ഫെബ്രുവരിയിലാണ് അനുരാജ് ഈരാറ്റുപേട്ട എസ്‌ഐയായി സ്ഥാനമേറ്റത്. കിടങ്ങൂര്‍ സ്റ്റേഷനില്‍ നിന്നുമാണ് അദ്ദേഹം ഈരാറ്റുപേട്ടയിലെത്തിയത്. ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ് അനുരാജ്. 

പാലാ എസ്‌ഐ എം.ഡി അഭിലാഷിന് ഇടുക്കി ജില്ലയിലേയ്ക്കാണ് സ്ഥലംമാറ്റം. കോട്ടയം ജില്ലയില്‍തന്നെയുള്ള ആളായതിനാലാണ് ഈ സ്ഥലംമാറ്റം. പോസ്റ്റിംഗ് സംബന്ധിച്ച പ്രാഥമിക ഉത്തരവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഏത് സ്റ്റേഷനിലേയ്ക്കാണ് എന്നത് സംബന്ധിച്ച് അതാത് ജില്ലാ പോലീസ് മേധാവികള്‍ ഉത്തരവ് പുറപ്പെടുവിക്കും. ആകെ 167 സബ് ഇന്‍സ്‌പെക്ടര്‍മാരെയാണ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥലംമാറ്റിയിരിക്കുന്നത്.

തെരഞ്ഞെടുപ്പുകാലത്തെ സ്ഥലംമാറ്റത്തിന് 3 മാനദണ്ഡങ്ങളാണ് പരിഗണിക്കുന്നത്. സ്വന്തം ജില്ലകളില്‍തന്നെ ജോലിചെയ്യുന്നവരെ സ്ഥലംമാറ്റുന്നതാണ് ആദ്യത്തേത്. ഒരു സ്‌റ്റേഷനില്‍ 3 വര്‍ഷം പൂര്‍ത്താക്കായിവരെയും സ്ഥലംമാറ്റും. ഇതിന് മുന്‍പ് നടന്ന തെരഞ്ഞെടുപ്പില്‍, ജോലി ചെയതിരുന്ന സ്‌റ്റേഷന്‍ പരിധിയില്‍ നിന്നുമുള്ള സ്ഥലംമാറ്റമാണ് മൂന്നാമത്തേത്.

Post a Comment

0 Comments