Latest News
Loading...

കെ.എം മാണി സ്മൃതി സംഗമത്തിന് തുടക്കമായി

കോട്ടയം. കേരള രാഷ്ട്രീയത്തിലെ ഇതിഹാസമായിരുന്ന കെ.എം മാണിയുടെ 88-ാം ജന്മദിനത്തോടനുബന്ധിച്ച് കെ. എം മാണി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ 1000 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന കെ.എം മാണി സ്മൃതിസംഗമത്തിന് തുടക്കമായി. ജനുവരി 30 വരെയാണ് സ്മൃതി സംഗമം നടക്കുന്നത്. 

സംഗമത്തിന്റെെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം ജില്ലയിലെ കുറവിലങ്ങാട്ട് നടന്നു. മുന്‍ പിഎസ്.സി അംഗം എം.എസ് ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ പ്രൊ. വൈസ് ചാന്‍സിലര്‍ ഡോ.വി.ജെ പാപ്പു നിര്‍വഹിച്ചു. കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ പി.എം തങ്കപ്പന്‍, എന്‍.എസ്.എസ് കരയോഗം പ്രസിഡന്റ് ജയ്കുമാര്‍ ജി. മഠത്തില്‍, കുറവിലങ്ങാട്ട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ശ്യാമള ലക്ഷ്മണന്‍ എന്നിവര്‍ പങ്കെടുത്തു. 

ആറ് പതിറ്റാണ്ട് കാലത്തെ രാഷ്ട്രീയ ജീവിതം കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കുമായി സമര്‍പ്പിച്ച കാരുണ്യനിധിയായ വഴികാട്ടിയായിരുന്നു കെ.എം മാണി എന്ന് വിവിധ സ്ഥലങ്ങളില്‍ ചടങ്ങില്‍ പങ്കെടുത്ത പ്രമുഖര്‍ അനുസ്മരിച്ചു. സ്മൃതി സംഗമത്തിന്റെ സമാപനം ജന്മദിന ദിവസമായ ജനുവരി 30 ന് പാലായില്‍ നടക്കും.

Post a Comment

0 Comments