Latest News
Loading...

മഹിളാ ഐക്യവേദി ജില്ലാ പഠനശിബിരം സംഘടിപ്പിച്ചു

പാല അമ്പാടി ആഡിറ്റോറിയത്തിൽ നടന്ന മഹിളാ ഐക്യവേദി ജില്ലാ പഠനശിബിരം സംസ്ഥാന സെക്രട്ടറി  അനിതാ ജനാർദ്ദനൻ ഉത്ഘാടനം ചെയ്തു. മഹിളാ ഐക്യവേദി ജില്ലാ പ്രസിഡൻ്റ് ശ്രീമതി കലാ രവികുമാർ അദ്ധ്യക്ഷത വഹിച്ചു.  

ജില്ലാ ജനറൽ സെക്രട്ടറി സിന്ധു ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. മഹിളാ ഐക്യവേദിയുടെ കാലീക പ്രസക്തി എന്ന വിഷയത്തിൽ മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി ശ്രീമതി അനിതാ ജാനാർദ്ദനൻ കുടുബ പ്രബോധനം എന്ന വിഷയത്തിൽ മഹിളാ ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി ബിന്ദു മോഹൻ, സംഘടന സംഘാടക സംഘാടകത്വം എന്ന വിഷയത്തിൽ ശ്രീ ഇ എസ് ബിജു ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി എന്നിവർ സംസാരിച്ചു. 

ജില്ലാ ജനറൽ സെക്രട്ടറി ശ്രീമതി ഗീതാ രവി നന്ദി പറഞ്ഞു  മഹിളാ ഐക്യവേദി വർക്കിങ്ങഗ് പ്രസിഡൻ്റ് ശ്രീമതി ശാന്തമ്മ കേശവൻ ,ജില്ലാ വൈസ്സ് പ്രസിഡൻ്റ് ശ്രീമതി ജയന്തി ജയ്മോൻ ,ജില്ലാ ട്രഷറർ ശ്രീമതി വിനോദിനി വിജയകുമാർ, മഹിളാ ഐക്യവേദി ജില്ലാ സംയോചകൻ ശ്രീ പ്രഫസർ ടി.ഹരിലാൽ ഹിന്ദു ഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി ശ്രീ സജു പി എസ് ,താലൂക്ക് സംയോചകൻ മാരായ ശ്രീ ജയചന്ദ്രൻ , ശ്രീ എം വി കുട്ടപ്പൻ , ശ്രീ എ ബി സുനീഷ്, റ്റി കെ ശിവരാജൻ എന്നിവർ നേത്യത്വം നൽകി ശാന്തി മന്ത്രത്തോടെ ശിബിരം അവസാനിച്ചു

Post a Comment

0 Comments