Latest News
Loading...

തീക്കോയി പഞ്ചായത്തിലെ പദ്ധതികൾ മാറ്റുന്നതിൽ വൻ അഴിമതി : LDF മണ്ഡലം കമ്മിറ്റി

തീക്കോയി ഗ്രാമപഞ്ചായത്തിന്റെ മഴവെള്ളസംഭരണി പദ്ധതി റദ്ദാക്കി സ്വകാര്യവ്യക്തിയുടെ താല്പര്യാർത്ഥം
 വൈദ്യുതി ലൈൻ വലിക്കുന്നതിന് പണം വകയിരുത്തിയ നടപടിയിൽ വൻ അഴിമതിയെന്ന് എൽഡിഎഫ് തീക്കോയി മണ്ഡലം കമ്മിറ്റി .


പഞ്ചായത്തിൻറെ 2020 -2021 വാർഷിക പദ്ധതിയിൽ 14 ലക്ഷത്തോളം രൂപ മഴവെള്ള സംഭരണിയ്ക്ക് വകയിരുത്തി ഗുണഭോക്താക്കളെ തെരഞ്ഞെടുത്തതിനുശേഷമാണ് മാർമല അരുവി ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് വൈദ്യുതി ലൈൻ വലിക്കാൻ എന്ന വ്യാജേന പണം വകമാറ്റിയത്. മണിക്കൂറിൽ 80 കിലോഗ്രാം കപ്പാസിറ്റിയുള്ള പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റിന് മാസത്തിൽ രണ്ട് ദിവസത്തിൽ കൂടുതൽ പ്രവർത്തിക്കേണ്ടി വരില്ല. രണ്ടര കിലോമീറ്ററോളം ത്രീ ഫേസ് ലൈൻ വലിക്കുവാനുള്ള ചെലവും അതിനുശേഷം മാസം തോറും ബോർഡിലേക്ക് അടക്കേണ്ടി വരുന്ന തുകയും കണക്കിലെടുക്കുമ്പോൾ വൈദ്യുതി ലൈൻ വലിക്കുന്ന പദ്ധതി പഞ്ചായത്തിന് ബാധ്യതയാന്നെന്നതിനാലാണ് കഴിഞ്ഞ കമ്മിറ്റിയുടെ കാലത്ത് വൈദ്യുതി ലൈൻ വലിക്കുന്നതിന് പകരം 5 ലക്ഷം രൂപ ജനറേറ്റർ വാങ്ങാൻ അനുവദിച്ചത്. 

മാർമല അരുവി ഭാഗത്തുള്ള ഒരു തോട്ടമുടമയുടെ താൽപര്യത്തിന് വഴങ്ങിയാണ് നിരവധി ഗുണഭോക്താക്കൾ ഉള്ള മഴവെള്ള സംഭരണി പദ്ധതി റദ്ദാക്കി ഒരു കുടുംബത്തിനു പോലും പ്രയോജനം കിട്ടാത്ത വൈദ്യുതിലൈനു വേണ്ടി പണം വകമാറ്റിയതെന്നും ഇതിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നും എൽഡിഎഫ് ആരോപിച്ചു. 

വൈദ്യുതി ലൈൻ പദ്ധതിക്കെതിരെ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയഎൽഡിഎഫ് അംഗങ്ങളായ
 അമ്മിണി തോമസ്, TR സിബി, PS രതീഷ്, ദീപാ സജി എന്നവരെ യോഗം അഭിനന്ദിച്ചു. പിഎസ് സെബാസ്റ്റ്യൻ 
, PSശശിധരൻ, TD മോഹൻ, അഡ്വ. ജസ്റ്റിൻ ജേക്കബ്, TNസന്തോഷ് , N.V പോൾ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments