Latest News
Loading...

ആണ്ടൂരിലെ ആറ്റുതീരത്ത് ഇനി കൂടുതല്‍ സൗകര്യങ്ങള്‍

മുത്തോലി പഞ്ചായത്തിലെ ആണ്ടൂര്‍ക്കവലയ്ക്ക് സമീപത്തെ ആറ്റുതീരം വിശ്രമകേന്ദ്രത്തില്‍ പൊതുജനങ്ങള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഇവിടെ ടേക്ക് എ ബ്രേക്ക് പദ്ധതിയ്ക്ക് മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് ജി രണ്‍ജിത് തറക്കല്ലിട്ടു. ടോയ്‌ലെറ്റ് കോംപ്ല്ക്‌സ് അടക്കമാണ് ഇവിടെ നിര്‍മിക്കാന്‍ ലക്ഷ്യമിടുന്നത്. 

മനോഹരമായ ആറ്റുതീരവും തണലും ഇരിപ്പിടങ്ങളും ഇതുവഴി കടന്നുപോകുന്നവരെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നു. എന്നാല്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങളുടെ കുറവായിരുന്നു വലിയ പോരായ്മ. ഇതിന് പുതിയ പദ്ധതിയിലൂടെ പരിഹാരമാവും. 

സംസ്ഥാന സര്‍ക്കാരും സ്വച്ഛ് ഭാരത് മിഷനും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഏഴരലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി പ്രത്യേക ടോയ്‌ലെറ്റ് സംവിധാനം ഇവിടെ നിര്‍മിക്കും. കഫ്റ്റീരിയ അടക്കമുള്ള സംവിധാനങ്ങളും ഭാവിയില്‍ നടപ്പാക്കും. 

ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ തറക്കല്ലീടില്‍ കര്‍മ്മം പഞ്ചായത്ത് പ്രസിഡന്റ് രണ്‍ജിത് ജി. മീനാഭവന്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ജയരാജു, സ്റ്റാന്‍ഡിംഗ് കമ്മിറ്റിയംഗങ്ങളായ രാജന്‍ മുണ്ടമറ്റം, പുഷ്പ ചന്ദ്രന്‍, ഫിലോലിന ഫിലിപ്പ്, വാര്‍ഡംഗം ആര്യ സബിന്‍, മെമ്പര്‍മാരായ എന്‍.കെ. ശശികുമാര്‍ , സിജു സി.എസ്, ശ്രീജയ എം.പി., ഷീബാ റാണി, സെക്രട്ടറി ലിറ്റി ജോസ് , അസിസ്റ്റന്‍ഡ് എന്‍ജിനീയര്‍ ഹരിലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments