Latest News
Loading...

ഈരാറ്റുപേട്ട - വാഗമൺ റോഡ്:തടസങ്ങൾ നീങ്ങുന്നു

കിഫ്‌ബി സഹായത്തോടെ ആധുനിക നിലവാരത്തിൽ നിർമിക്കുന്ന ഈരാറ്റുപേട്ട - വാഗമൺ റോഡിന്റെ നിർമാണം ഉടൻ ആരംഭിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനമായി. ഓൺലൈനായി ചേർന്ന യോഗത്തിൽ പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ, പി സി ജോർജ് എം എൽ എ, കിഫ്‌ബി സി ഇ ഓ കെ എം എബ്രഹാം, റോഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനി മാനേജിങ് ഡയറക്ടർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 സ്‌ഥലമെറ്റെടുക്കലിന് നേരിട്ട കാലതാസമാണ് നിർമ്മാണം ആരംഭിക്കുന്നതിന് തടസ്സമായത്. നിലവിൽ ടാറിങ് പ്രവർത്തിക്കുള്ള സ്‌ഥലം ലഭ്യമായതിനാൽ റോഡ് നിർമാണം ആരംഭിക്കാനും സമാന്തരമായി സ്‌ഥലമെറ്റെടുക്കൽ വേഗത്തിലാക്കാനുമാണ് യോഗത്തിലുണ്ടായ ധാരണ. ഇതിനായി ഒരാഴ്ചക്കുള്ളിൽ പുതുക്കിയ പദ്ധതി രേഖ തയാറാക്കുന്നതിന് കിഫ്‌ബിയുടെ സാങ്കേതിക വിഭാഗത്തെ ചുമതലപെടുത്തി.

റോഡ് നിർമാണത്തിന് 66.61 കോടി രൂപയുടെ ഭരണാനുമതിയാണ് നൽകിയിരിക്കുന്നത്.കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമായ വാഗമൺലേക്കുള്ള പ്രധാന പാത എന്ന നിലയിൽ കിഫ്‌ബിയുടെ നേരിട്ടുള്ള മേൽനോട്ടതിലായിരിക്കും തുടർ പ്രവർത്തനങ്ങൾ. 

നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉടൻ നിർമാണം ആരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പി സി ജോർജ് എം എൽ എ അറിയിച്ചു.


Post a Comment

0 Comments