Latest News
Loading...

രണ്ടില ആര്‍ക്കുമില്ല. ജോസഫിന് ചെണ്ട


കേരള കോണ്‍ഗ്രസിന്റെ രണ്ടില സംബന്ധിച്ച തര്‍ക്കത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണായക ഇടപെടല്‍. രണ്ടില ചിഹ്നം മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. 

ഇതോടെ രണ്ടില ചിഹ്നം ജോസിനും ജോസഫിനും തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ കഴിയില്ല. ജോസ് വിഭാഗത്തിന് ചിഹ്നമായി ടേബിള്‍ ഫാന്‍ ലഭിക്കും. ജോസഫ് വിഭാഗത്തിന് ചെണ്ടയാണ് ചിഹ്നം. 

ഇരുവിഭാഗങ്ങളും രണ്ടില വേണമെന്ന് ആവസ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. ഇങ്ങനെ ലഭിച്ചതിനാല്‍ മരവിപ്പിക്കാനായിരുന്നു കമ്മീഷന്റെ നിലപാട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജോസ് വിഭാഗത്തിന് ചിഹ്നം അനുവദിച്ചത് ചോദ്യം ചെയ്ത് ജോസഫ് ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് സ്റ്റേ നല്‍കിയിരുന്നു. 

രണ്ടില കിട്ടിയില്ലെങ്കില്‍ ലഭിക്കേണ്ട ചിഹ്നം സംബന്ധിച്ച് ഇരു കക്ഷികളും സൂചിപ്പിച്ചിരുന്നു. ഇതു പ്രകാരമാണ് ചെണ്ടയും ടേബിള്‍ ഫാനും അനുവദിച്ചിരിക്കുന്നത്. ഹൈക്കോടതിയില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള ഉത്തരവ് വന്നാല്‍ മാറ്റം വരുമെന്നും കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. 

പാലാ ഉപതെരഞ്ഞെടുപ്പ് മുതല്‍ തുടങ്ങിയതാണ് ചിഹ്നം സംബന്ധിച്ചുള്ള പോരാട്ടം. മല്‍സരത്തിനിറങ്ങിയ ജോസ് ടോമിന് ചിഹ്നമില്ലാതെ മല്‍സരിക്കേണ്ടിയും വന്നു. ഏതായാലും രണ്ടിലയില്ലാതെ ഒരു തദ്ദേശ തെരഞ്ഞെടുപ്പിനാണ് വേദിയൊരുങ്ങിയിരിക്കുന്നത്.

Post a Comment

0 Comments