Latest News
Loading...

നീതിക്കു വേണ്ടി നിൽപ്പു സമരവുമായി ഹിന്ദു ഐക്യവേദി മീനച്ചിൽ താലൂക്ക്

വാളയാർ പെൺകുട്ടികൾക്കു നീതി ലഭ്യമാക്കുക, വാളയാർ കേസ് പുതിയ അന്വേഷണം കോടതിയോട് ആവശ്യപ്പെടുക, സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുക എന്നീ അവിശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഹിന്ദു ഐക്യവേദി മീനച്ചിൽ താലൂക്ക് നവംബർ 6 ന് രാവിലെ 10.30 ന് താലൂക്ക് ഓഫീസിന് മുമ്പിൽ നിൽപ്പ് സമരം നടത്തി. 

മീനച്ചിൽ താലൂക്ക് ജനറൽ സെക്രട്ടറി ജയചന്ദ്രൻ, താലൂക്ക് സമിതി അംഗം സജൻ, ഹിന്ദു ഐക്യവേദി വെളിയന്നൂർ പഞ്ചായത്ത് പ്രസിഡൻ്റ് അശോകൻ, ഉഴവൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി ജയൻ, രാമകൃഷണൻ, കരൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനു എന്നിവർ പങ്കെടുത്തു. 

Post a Comment

0 Comments