Latest News
Loading...

തടിച്ചീളുകളിൽ പാലാ കുരിശുപള്ളി നിർമിച്ച് ബിനീഷ്

പാലായുടെ തിലകക്കുറിയായ കുരിശുപള്ളിയുടെ മോഡല്‍ പാഴ്തടികള്‍കൊണ്ടൊരുക്കിയിരിക്കുകയാണ് പാലാ കെഴുവംകുളം സ്വദേശിയായ ബിനീഷ് കെ.വി. ഗ്ലാസ്- ഫാബ്രിക്കേഷന്‍ തൊഴിലാളിയായ ബിനീഷ് മൂന്നാഴ്ചത്തെ പരിശ്രമ ഫലമായാണ് കുരിശുപള്ളിയുടെ ചെറുരൂപം അതേപടി പകര്‍ത്തിയത്.

പാലാക്കാര്‍ എവിടെവച്ചുകണ്ടാലും തിരിച്ചറിയുന്ന ചിത്രമാണ് പാലാ കുരിശുള്ളിയുടേത്. പണിസ്ഥലത്ത് മിച്ചംവരുന്ന തടിച്ചീളുകള്‍കൊണ്ട് എന്തെങ്കിലുമൊരുക്കണമെന്ന ചിന്തയുയര്‍ന്നപ്പോള്‍ പാലാ കെഴുവംകുളം കുന്നേല്‍പറമ്പില്‍ ബിനീഷിന്റെ മനസില്‍ വന്നതും നഗരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കുരിശുപള്ളിതന്നെ. 

നെറ്റില്‍ നിന്നും തപ്പിയെടുത്ത വിവിധ ചിത്രങ്ങള്‍ നോക്കി ഒഴിവുസമയങ്ങള്‍ കൊണ്ട് കുരിശുപള്ളിതന്നെ തീര്‍ത്തു ബിനീഷ്. ഈട്ടി-തേക്ക് തടികളുടെ ഭാഗങ്ങളിലാണ് ഇതിന്റെ നിര്‍മാണം. ആണിയും പശയും ഗ്‌ളാസ് പീസുകളുമാണ് അധികമായി വേണ്ടിവന്നത്.

പള്ളിയുടെ മുകളിലെ ക്രിസ്തുവിന്റെ രൂപവും ബിനീഷ്തന്നെ നിര്‍മിച്ചതാണ്. കുരിശുപള്ളിയില്‍ മാത്രം ഒതുങ്ങുന്നതല്ല ബിനീഷിന്റെ കരവിരുത്. താജ്മഹലും ഈഫല്‍ടൗവറും കെഴുവംകുളത്തെ അമ്പലവുമെല്ലാം വീടിനുള്ളിലെ ചില്ലുഗ്ലാസിലുണ്ട്. ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ പഠിച്ച ബിനീഷിന് വീടും ക്യാന്‍വാസാണ്. വീട്ടിലെ ഭിത്തിയില്‍ വരച്ച് ചേര്‍ച്ച മ്യൂറല്‍ ചിത്രങ്ങള്ക്ക് പിന്നിലും ബിനീഷ് തന്നെ.



Post a Comment

0 Comments