ന്യൂസ് ചാനലുകളുടെ റേറ്റിംഗ് മൂന്ന് മാസത്തേയ്ക്ക് നിര്‍ത്തി


ടെലിവിഷന്‍ റേറ്റിംഗില്‍ കൃത്രിമം കാട്ടിയെന്ന വാര്‍ത്തകളെ തുടര്‍ന്ന് ന്യൂ​സ് ചാ​ന​ലു​ക​ളു​ടെ പ്ര​തി​വാ​ര റേ​റ്റിം​ഗ് റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് അ​ടു​ത്ത മൂ​ന്ന് മാ​സ​ത്തേ​ക്ക് നി​ർ​ത്തി വ​യ്ക്കു​ന്നു. റേ​റ്റിം​ഗ് ഏ​ജ​ൻ​സി​യാ​യ ബാ​ർ​ക്ക്(​ബ്രോ​ഡ്കാ​സ്റ്റിം​ഗ് ഓ​ഡി​യ​ൻ​സ് റി​സ​ർ​ച്ച് കൗ​ൺ​സി​ൽ)​ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.  


റി​പ്പ​ബ്ലി​ക് ഉ​ൾ​പ്പ​ടെ മൂ​ന്ന് ചാ​ന​ലു​ക​ളാ​ണ് ടി​ആ​ർ​പി റേ​റ്റിം​ഗി​ൽ കൃ​ത്രി​മ​ത്വം കാ​ണി​ച്ച​ത്. സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബാ‍​ർ​ക്ക് റേ​റ്റിം​ഗി​ന് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന സം​വി​ധാ​ന​ങ്ങ​ൾ സ​മ്പൂ‍​ർ​ണ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കാ​നാണ് തീ​രു​മാ​നം. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ടു​ത്ത മൂ​ന്ന് മാ​സ​ത്തേ​ക്ക് റി​പ്പോ‍​ട്ടു​ക​ൾ പ​ബ്ലി​ഷ് ചെ​യ്യു​ക​യി​ല്ലെ​ന്ന് ബാ‍​ർ​ക്ക് പു​റ​ത്തു വി​ട്ട പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.


ടി​ആ​ർ​പി കൃ​ത്രി​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഈ ​തീ​രു​മാ​നം. ഇം​ഗ്ലീ​ഷ് ന്യൂ​സ് ചാ​ന​ലു​ക​ളു​ടേ​യും, ഹി​ന്ദി മ​റ്റു പ്രാ​ദേ​ശി​ക ഭാ​ഷ​ക​ൾ, ബി​സി​ന​സ് മാ​ധ്യ​മ​ങ്ങ​ൾ എ​ന്നി​വ​യു​ടെ​യെ​ല്ലാം റേ​റ്റിം​ഗ് സം​വി​ധാ​നം ക‍​ർ​ശ​ന​മാ​യി പ​രി​ശോ​ധി​ക്കും.  ‌അ​തേ​സ​മ​യം  ഭാ​ഷ-​വി​ഭാ​ഗം അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​തു​ഫ​ലം പു​റ​ത്തു വി​ടു​മെ​ന്നും ബാ‍​ർ​ക്ക് കൂ​ട്ടി​ച്ചേ​ർ​ത്തു.